Latest News

പുതിയങ്ങാടിയില്‍ വല അറ്റകുറ്റപ്പണി കേന്ദ്രം; 40 ലക്ഷം രൂപ അനുവദിച്ചു

പുതിയങ്ങാടിയില്‍ വല അറ്റകുറ്റപ്പണി കേന്ദ്രം; 40 ലക്ഷം രൂപ അനുവദിച്ചു
X

കണ്ണൂര്‍: പുതിയങ്ങാടിയില്‍ വല അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിന്‍ എം എല്‍ എ അറിയിച്ചു. മത്സ്യബന്ധനവല അറ്റകുറ്റപ്പണി കേന്ദ്രത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 20 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയും ഉണ്ടാകും.

തീരദേശത്ത് വെയിലും മഴയും കൊണ്ടാണ് നിലവില്‍ മത്സ്യത്തൊഴിലാളികള്‍ വല അറ്റകുറ്റപണികള്‍ ചെയ്തു വരുന്നത്. വല അറ്റകുറ്റപ്പണി ചെയ്യുന്നതിന് ഒരു കേന്ദ്രം വേണമെന്ന ദീര്‍ഘനാളുകളായുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യം പദ്ധതി പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ഥ്യമാകും.

മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സ്ഥാപിച്ച. കെട്ടിടത്തിനടുത്താണ് പുതിയ കേന്ദ്രം സ്ഥാപിക്കുക. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി വേഗത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായി എം എല്‍ എ അറിയിച്ചു.

Next Story

RELATED STORIES

Share it