Latest News

നാലുവയസുകാരന്‍ വീട്ടിനു മുന്നില്‍ മൂത്രമൊഴിച്ചതിന് മാതാവിനെ കൊലപ്പെടുത്തി

നാലുവയസുകാരന്‍ വീട്ടിനു മുന്നില്‍ മൂത്രമൊഴിച്ചതിന് മാതാവിനെ കൊലപ്പെടുത്തി
X

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അമന്‍ വിഹാറില്‍ അയല്‍വാസിയുടെ വീടിന് മുന്നില്‍ നാല് വയസുകാരന്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ മാതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. 33 വസയുകാരിയായ സാവിത്രി റാണയാണ് അയല്‍വാസിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഷേവിങ് റേസര്‍ ഉപയാഗിച്ചായിരുന്നു ആക്രമണം നടത്തിയത്.


ദിവസങ്ങള്‍ക്ക് മുമ്പ് റാണയുടെ കൊച്ചു മകന്‍ അവരുടെ അയല്‍വാസിയുടെ വീടിന് മുന്നില്‍ മൂത്രമൊഴിച്ചു, ഇത് അവരും അയല്‍വാസിയും തമ്മിലുള്ള തര്‍ക്കത്തിനു കാരണമായി. പ്രദേശത്തെ മറ്റ് താമസക്കാരും കച്ചവടക്കാരും ചേര്‍ന്ന് പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച രാത്രി പതിനൊന്നരയോടെ യുവതിയെ വീട്ടില്‍ കയറി അയല്‍വാസിയായ കൗമാരക്കാരന്‍ റേസര്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it