Latest News

നീറ്റ് പരീക്ഷ; ഇന്നു മുതല്‍ അപേക്ഷിക്കാം

നീറ്റ് പരീക്ഷ; ഇന്നു മുതല്‍ അപേക്ഷിക്കാം
X

കോഴിക്കോട്: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം. വൈകിട്ട് അഞ്ച് മണി മുതലാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. സെപ്റ്റംബര്‍ 12നാണ് പരീക്ഷ. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന നീറ്റ് യുജി എംബിബിഎസ് / ബിഡിഎസ് പ്രവേശന പരീക്ഷയുടെ പുതിയ പരീക്ഷാ തീയതി വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.


കൊവിഡിനിടയില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ഈ വര്‍ഷം ടെസ്റ്റ് നഗരങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. നഗരങ്ങളുടെ എണ്ണം 155 ല്‍ നിന്ന് 198 ആയി ഉയര്‍ത്തി. പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. 2020 ല്‍ ആകെ 3862 കേന്ദ്രങ്ങളുണ്ടായിരുന്നു.


ഓഗസ്റ്റ് 1 ന് പരീക്ഷ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 13നാണ് പരീക്ഷ നടത്തിയത്. 13.66 ലക്ഷം പേര്‍ പരീക്ഷയെഴുതിയതില്‍ 7,71,500 പേര്‍ യോഗ്യത നേടിയിരുന്നു.




Next Story

RELATED STORIES

Share it