മോഷ്ടിച്ച ബൈക്കിലെത്തി മാല കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കിലെത്തി മാല കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായി. തിരുവനന്തപുരം വെട്ടുകാട് സ്വദേശികളായ അനൂപ് ആന്റണി, സഞ്ചു എന്നിവരാണ് പിടിയിലായത്. സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. ഇന്ന് ഇരുവരെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടം ജങ്ഷനു സമീപം നീതി മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരന്റെ ബൈക്ക് പ്രതികള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് തുമ്പയിലെത്തിയ ഇവര്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികയുടെ സ്വര്‍ണമാലയും കവര്‍ന്നു. സമാന രീതിയില്‍ മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം പോലിസ് അന്വേഷണം. പിന്നീട് സിസിടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞു. പേട്ട, വഞ്ചിയൂര്‍, വലിയതുറ, തമ്പാനൂര്‍, ഫോര്‍ട്ട് സ്‌റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളില്‍ പ്രതികളാണിവര്‍. ഒന്നാം പ്രതിയായ അനൂപ് ആന്റണി മുമ്പ് രണ്ടുതവണ പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.
RELATED STORIES
'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMT