എന്‍ഡിഎ സഖ്യം : ബിഡിജെഎസ് പിളര്‍പ്പിലേക്ക്
പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിക്കാനാണ് തീരുമാനം.

കൊച്ചി: എന്‍ഡിഎയുടെ കേരളത്തിലെ പ്രധാന ഘടകകക്ഷിയായ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് പിളര്‍പ്പിലേക്ക്. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എന്‍ കെ നീലകണ്ഠന്‍, കെ കെ ബിനു, ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പാര്‍ട്ടി വിടുന്നത്. എന്‍ഡിഎ മുന്നണിയില്‍ തുടരാന്‍ താല്പര്യം ഇല്ലെന്നും ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ഇവര്‍ അറിയിച്ചു.
പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിക്കാനാണ് തീരുമാനം. മുന്നണിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ കേരള സന്ദര്‍ശനം തുടരുന്നതിനിടെയാണ് എന്‍ഡിഎയെ ഞെട്ടിച്ച് പ്രധാന ഘടകകക്ഷി പിളര്‍പ്പിലേക്ക് നീങ്ങുന്നത്. എന്‍ഡിഎയില്‍ കൂടുതല്‍ പരിഗണന വേണമെന്ന് ബിഡിജെഎസ് ആവശ്യപ്പെടുന്നതിനിടയിലാണ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ പാര്‍ട്ടി വിട്ടത്.
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMT