Latest News

ഉംറ കഴിഞ്ഞ് മടങ്ങവെ കണ്ണൂര്‍ സ്വദേശിനി സൗദിയില്‍ മരിച്ചു

ഉംറ കഴിഞ്ഞ് മടങ്ങവെ കണ്ണൂര്‍ സ്വദേശിനി സൗദിയില്‍ മരിച്ചു
X

കണ്ണൂര്‍: ഉംറ തീര്‍ത്ഥാടനം നിര്‍വഹിച്ച് മടങ്ങവെ കണ്ണൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു. കണ്ണൂര്‍ സിറ്റി കൊടപ്പറമ്പ് അല്‍സഫ ക്വാര്‍ട്ടേഴ്‌സില്‍ പരേതനായ അസീസിന്റെ ഭാര്യ പി കദീജ (75) ആണ് മരിച്ചത്. ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ബസ്സില്‍ വച്ചായിരുന്നു മരണം. മക്കള്‍: ഇജാസ് (കണ്ടക്ടര്‍, കെആര്‍ ട്രാവല്‍സ്), പരേതയായ നസറി. മരുമക്കള്‍: മുഹമ്മദലി, റംസീന. ഖബറടക്കം സൗദിയില്‍ നടക്കും.

Next Story

RELATED STORIES

Share it