Latest News

നാഷണല്‍ ട്രസ്റ്റ് നിയമം: ഉദ്യോഗസ്ഥര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടിക്ക് തുടക്കമായി

പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു.

നാഷണല്‍ ട്രസ്റ്റ് നിയമം: ഉദ്യോഗസ്ഥര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടിക്ക് തുടക്കമായി
X

മലപ്പുറം: ഭിന്നശേഷിക്കാര്‍ക്കുള്ള നാഷണല്‍ ട്രസ്റ്റ് നിയമം സംബന്ധിച്ച് സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കുമായി ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മറ്റിയും സാമൂഹ്യനീതി വകുപ്പും സംയുക്തമായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാതലങ്ങളില്‍ നടത്തുന്ന സംസ്ഥാനത്തെ ആദ്യ പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു.

നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ഭിന്നശേഷിക്കാരുടെ നിയമപരമായ രക്ഷാകര്‍തൃത്വത്തിലും സ്വത്ത് കൈമാറ്റം ചെയ്യുന്നതിലെ സുതാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും വില്ലേജ് ഓഫീസര്‍മാരുടെയും സബ് രജിസ്ട്രാര്‍മാരുടെയും പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.

നിയമപരമായ രക്ഷാകര്‍തൃത്വവും നാഷണല്‍ ട്രസ്റ്റ് നിയമത്തിലെ മറ്റു പദ്ധതികളും സംബന്ധിച്ച് സംസ്ഥാന നോഡല്‍ ഏജന്‍സി സെന്റര്‍ ചെയര്‍മാന്‍ ഡി. ജേക്കബ്, ലോക്കല്‍ ലെവല്‍ കമ്മറ്റി ജില്ലാ കണ്‍വീനര്‍ പി.ഡി. സിനില്‍ ദാസ്, കോഴിക്കോട് ജില്ലാ കണ്‍വീനര്‍ പി. സിക്കന്ദര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ജില്ലാ ജഡ്ജി ആര്‍. മിനി അധ്യക്ഷയായി. എഡിഎം. എന്‍ എം മെഹറലി, സംസ്ഥാന നോഡല്‍ ഏജന്‍സി സെന്റര്‍ ചെയര്‍മാന്‍ ഡി. ജേക്കബ്, ലോക്കല്‍ ലെവല്‍ കമ്മറ്റി ഉപദേശക അഡ്വ. സുജാത. എസ്. വര്‍മ, ജില്ലാ രജിസ്ട്രാര്‍ കെ ശ്രീനിവാസന്‍, മഞ്ചേരി ജനറല്‍ ആശുപത്രിയിലെ മനോരോഗവിദഗ്ധന്‍ ഡോ. അബ്ദുള്‍ റസാഖ്, കമ്മറ്റി അംഗം അബ്ദുള്‍ നാസര്‍, റിട്ട. ജില്ലാ രജിസ്ട്രാര്‍ വി. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി സ്വാഗതവും ലോക്കല്‍ ലെവല്‍ കമ്മറ്റി കണ്‍വീനര്‍ പി.ഡി. സിനില്‍ ദാസ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it