Latest News

നാഷനല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധി ജൂലൈ 21ന് ഹാജരാകണം

നാഷനല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധി ജൂലൈ 21ന് ഹാജരാകണം
X

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡിക്കുമുന്നില്‍ ജൂലൈ 21ന് ഹാജരാകണമെന്ന് സോണിയാഗാന്ധിക്ക് നോട്ടിസ്. ജൂലൈ 21ന് രാവിലെ 11 മണിക്ക് ന്യൂഡല്‍ഹി ഓഫിസിലെത്താനാണ് നിര്‍ദേശം.

നേരത്തെ കൊവിഡുമായി ബന്ധപ്പെട്ടുളള ആരോഗ്യപ്രശ്‌നങ്ങളുള്ളതുകൊണ്ട് സോണിയാ ഗാന്ധിക്ക് കഴിഞ്ഞ തവണ ഇ ഡിക്കു മുന്നില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ കേസില്‍ ഇ ഡിക്കുമുന്നില്‍ തുടര്‍ച്ചയായി ദിവസങ്ങളോളം രാഹുല്‍ ഗാന്ധി ഹാജരായിരുന്നു.

ജൂണ്‍ 1ാം തിയ്യതി വൈകീട്ട് ചെറിയ പനിയോടുകൂടിയാണ് സോണിയാഗാന്ധിക്ക് രോഗബാധ തുടങ്ങിയത്. അടുത്ത ദിവസം തന്നെ കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 8ന് ഹാജരാവാകാനാണ് ഇ ഡി ആദ്യം നിര്‍ദേശിച്ചത്. പിന്നീട് ജൂണ്‍ 21ലേക്ക് മാറ്റിയെങ്കിലും അന്നും ഹാജരാകാന്‍ കഴിഞ്ഞില്ല.

യങ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിന്റെ അധീനതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് സോണിയക്കും രാഹുലിനും ഇ ഡി നല്‍കിയ നോട്ടിസിലുള്ളത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി.

2015ല്‍ കേസ് ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it