Latest News

അമിതവേഗത്തിലെത്തിയ കാറിടിച്ച് ദേശീയ ഹാന്‍ഡ്ബോള്‍ താരം അജിത് കുമാര്‍ മരിച്ചു

അമിതവേഗത്തിലെത്തിയ കാറിടിച്ച് ദേശീയ ഹാന്‍ഡ്ബോള്‍ താരം അജിത് കുമാര്‍ മരിച്ചു
X

കൊല്ലം: അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ ദേശീയ ഹാന്‍ഡ്ബോള്‍ താരം അജിത് കുമാര്‍ (50) മരിച്ചു. ചിന്നക്കട-ആശ്രാമം റെസിഡന്‍സി റോഡില്‍ വ്യാഴാഴ്ച രാത്രി 10.15-നാണ് സംഭവം. പുള്ളിക്കട കോളനിയിലേക്കുള്ള വഴിയുടെ സമീപത്തുവച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ അജിത് താഴ്ചയിലുള്ള ഇടറോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

ആശ്രാമം ഭാഗത്തുനിന്ന് കൊല്ലത്തേക്ക് അമിതവേഗത്തിലെത്തിയ കാറാണ് ബൈക്കിലേക്ക് ഇടിച്ചുകയറിയത്. കാറില്‍ നാലുപേരുണ്ടായിരുന്നതായും രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടതായും സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. റോഡിലാകെ രക്തം തളംകെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Next Story

RELATED STORIES

Share it