Latest News

സിസ്റ്റര്‍ ലിനി ഉള്‍പ്പടെ നാല് നഴ്‌സുമാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം

രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുരസ്‌ക്കാരം ഏറ്റുവാങ്ങി.

സിസ്റ്റര്‍ ലിനി ഉള്‍പ്പടെ നാല് നഴ്‌സുമാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം
X

ന്യൂഡല്‍ഹി: നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ സിസ്റ്റര്‍ ലിനി ഉള്‍പ്പടെ നാല് മലയാളി നഴ്‌സുമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ആദരം. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി ആരോഗ്യമന്ത്രാലയത്തിന്റെ ദേശീയ ഫ്‌ലോറന്‍സ് നൈറ്റിങ്കേല്‍ പുരസ്‌ക്കാരമാണ് ലഭിച്ചത്. രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. കേരളത്തില്‍ നിന്നുള്ള മൂന്ന് നഴ്‌സുമാര്‍ക്ക് സേവന മികവിനുള്ള പുരസ്‌ക്കാരവും ലഭിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹെഡ് നഴ്‌സ് എന്‍ ശോഭന, കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ നഴ്‌സിങ് ഓഫിസര്‍ പി എസ് മുഹമ്മദ് സാലിഹ്, തിരുവനന്തപുരം സ്വദേശിനി ബ്രിഗ്രഡിയര്‍ പി ജി ഉഷാ ദേവി തുടങ്ങിയര്‍ മികച്ച സേവനത്തിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി.

നിപ വൈറസ് കേരളത്തെ കൊടും ഭീതിയിലാക്കിയ കാലത്ത് കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിട്ട രോഗികളെ സ്വന്തം ആരോഗ്യം പോലും കണക്കിലെടുക്കാതെ ശുശ്രൂഷിച്ച് സിസ്റ്റര്‍ ലിനി ഒടുവില്‍ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. അതിനുള്ള ബഹുമതിയായാണ് ഈ പുരസ്‌ക്കാരം. ദേശീയതലത്തില്‍ ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്ന് ലിനിയുടെ സജീഷ് ഭര്‍ത്താവ് പ്രതികരിച്ചു.

Next Story

RELATED STORIES

Share it