Latest News

ദേശീയ വിദ്യാഭ്യാസ നയം: ആര്‍എസ്എസ് നേതാക്കള്‍ അവലോകന യോഗം ചേരുന്നു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും

ദേശീയ വിദ്യാഭ്യാസ നയം: ആര്‍എസ്എസ് നേതാക്കള്‍ അവലോകന യോഗം ചേരുന്നു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും
X

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്എസ് നേതാക്കള്‍ അവലോകന യോഗം ചേരുന്നു. ഡല്‍ഹിയില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും പങ്കെടുക്കും.

സുരേഷ് സോണിയാണ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു മുതിര്‍ന്ന നേതാവ്.

അഖില്‍ ഭാരതീയ വിദ്യാഭ്യാസ പരിഷത്, വിദ്യാഭാരതി, ശിക്ഷ സന്‍സ്‌കൃതി ഉത്തന്‍ ന്യാസ്, ഭാരതീയ ശിക്ഷന്‍ മണ്ഡല്‍, അഖില്‍ ഭാരതീയ രാഷ്ട്രീയ ശിക്ഷിക് മഹാസംഘ് എന്നീ ആറ് സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തിനെത്തും.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയം തീരുമാനിക്കുന്നതിനും അത് സര്‍ക്കാരിനെക്കൊണ്ട് നടപ്പാക്കാനുമാണ് യോഗം ചേരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള തടസ്സങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

''ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ നയം പരിഷ്‌കരിക്കണം. രാജ്യത്തെ പാരമ്പര്യാധിഷ്ഠിതമായ വിദ്യാഭ്യാസ നയം നടപ്പാക്കണം''- യോഗവുമായി ബന്ധപ്പെട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.

2020 ജൂലൈ 29ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ദേശീയ വിദ്യാഭ്യാസ നയം 2020ന് അംഗീകാരം നല്‍കിയത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും അടിസ്ഥാനപരമായ വ്യത്യാസം വരുത്താനാണ് പുതിയ നയത്തിന് രൂപം നല്‍കിയത്.

വിദ്യാഭ്യാസനയത്തില്‍ സംഘ്പരിവാര്‍ ആശയങ്ങള്‍ കുത്തിനിറക്കാനാണ് ശ്രമമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതൊന്നും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിനു പകരമാണ് പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it