Latest News

എസ്ഡിപിഐ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുത്തത് ദേശീയ പ്രമുഖര്‍

എസ്ഡിപിഐ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുത്തത് ദേശീയ പ്രമുഖര്‍
X

ന്യൂഡല്‍ഹി: എസ്ഡിപിഐ ദേശീയ നേതൃത്വം ന്യൂഡല്‍ഹിയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. നിസാമുദ്ദീന്‍ കമ്മ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ ധാരകളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.

മുന്‍ കേന്ദ്ര മന്ത്രി മണിശങ്കര്‍ അയ്യര്‍, മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വഹാഹ്ത്ത് ഹബിബുള്ള, സൗത്ത് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍ മുന്‍ ഡയറക്ടര്‍ രവി നായര്‍, എല്‍ജെപിയുടെ വൈസ്പ്രസിഡന്റ് എ കെ ബാജ്‌പേയ്, സുപ്രിംകോടതി അഭിഭാഷകന്‍ മഹമൂദ് പ്രാച, മുന്‍ ഛത്തിസ്ഗഢ് ഡിജിപി വാസിര്‍ അന്‍സാരി, സഹാറ ഗ്രൂപ്പ് എഡിറ്റര്‍ അബ്ദ്ുള്‍ മജീദ് നിസാമി, ആദായനികുതി മുന്‍ ഉദ്യോഗസ്ഥന്‍ അബ്രാര്‍ അഹ്മദ്, ഡോ. നാഹിദ് ഷേക്ക്, ബ്രാഹ്മിണ്‍ മഹാസഭയുടെ വൈസ് പ്രസിഡന്റ് രാജബാല ശര്‍മ, ജസ്റ്റിസ് സയ്യിദ് സിദ്ദിഖി, റിട്ട ജസ്റ്റിസ് സയ്യീദ് സിദ്ദിഖി, സിപിഐ നേതാവ് അമീര്‍ സെദി, മാധ്യമപ്രവര്‍ത്തകന്‍ ഖുറേശി റബ്ബാനി എന്നിവരാണ് പങ്കെടുത്ത ചില പ്രമുഖര്‍.

ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഇഫ്താര്‍ സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എസ്ഡിപിഐ വൈസ് പ്രസിഡന്റ് സറഫുദ്ദീന്‍ അഹ്മദ് അതിഥികളെ സ്വാഗതം ചെയ്തു.











Next Story

RELATED STORIES

Share it