Latest News

ചന്ദ്രനില്‍ നിന്നുള്ള സാംപിളുകള്‍ കൊണ്ടുവരാന്‍ നാലു കമ്പനികള്‍ക്ക് നാസ കരാര്‍ നല്‍കി

ചന്ദ്രനില്‍ നിന്നുള്ള സാംപിളുകള്‍ കൊണ്ടുവരാന്‍ നാലു കമ്പനികള്‍ക്ക് നാസ കരാര്‍ നല്‍കി
X

ഫ്‌ളോറിഡ: ചന്ദ്രനില്‍ നിന്നുള്ള സാംപിളുകള്‍ കൊണ്ടുവരാന്‍ നാലു കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതായി നാസ അറിയിച്ചു. കൊളറാഡോയിലെ ഗോള്‍ഡനിലെ ലൂണാര്‍ ഔട്‌പോസ്റ്റ്, ടോക്കിയോയിലെ ഐ സ്‌പെയ്‌സ്, ലക്‌സംബര്‍ഗിലെ ഐസ്‌പേസ് യൂറോപ്പ്, കാലിഫോര്‍ണിയയിലെ മൊജാവേയിലെ മാസ്റ്റണ്‍ സ്‌പേസ് സിസ്റ്റം എന്നീ കമ്പനികള്‍ക്കാണ് കരാര്‍. സാംപിളിന് 1 ഡോളര്‍ മുതല്‍ 15000 ഡോളര്‍ വരെ നല്‍കാമെന്ന കരാറാണ് ഈ കമ്പനികളുമായി ഒപ്പുവെച്ചത്.


റെഗോലിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണ് ഉള്‍പ്പടെയുള്ള സാംപിളുകള്‍ ശേഖരിക്കാനും അവയുടെ ചിത്രങ്ങള്‍ നല്‍കാനുമാണ് കരാര്‍. 2024ഓടെ ചൊവ്വയിലേക്കുള്ള സുസ്ഥിര പര്യവേക്ഷണത്തിന്റെ തുടക്കം കുറിക്കാനായി ചന്ദ്രനിലേക്ക് ഒരാളെ അയക്കാനും നാസ പദ്ധതിയിടുന്നുണ്ട്. ഇതുവരെ 12 പേരാണ് ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ളത്.




Next Story

RELATED STORIES

Share it