Latest News

'വായ്പയെടുത്ത് നാടു വിടുന്ന പദ്ധതി'ക്ക് നേതൃത്വം നല്‍കുന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍; എബിജി ഷിപ്പ്‌യാര്‍ഡ് ബാങ്കിങ് തട്ടിപ്പില്‍ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്

വായ്പയെടുത്ത് നാടു വിടുന്ന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍; എബിജി ഷിപ്പ്‌യാര്‍ഡ് ബാങ്കിങ് തട്ടിപ്പില്‍ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി; ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ പണം വായ്പയെടുത്ത് നാടുവിടുന്ന പദ്ധതി നടപ്പാക്കുന്നത് ബിജെപി നേരിട്ടാണെന്ന് കോണ്‍ഗ്രസ്. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 22,842 കോടി രൂപ കടം വാങ്ങി തിരിച്ചടക്കാതെ കടന്ന ഗുജറാത്തിലെ എബിജി ഷിപ്പ് യാര്‍ഡിന്റെ ഡയറക്ടര്‍ക്കും ചെയര്‍മാനുമെതിരേ സിബിഐ കേസെടുത്ത സംഭവത്തോട് പ്രതികരിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രന്‍ദീപ് സിങ് സര്‍ജെവാലെയുടെ ആരോപണം. നരേന്ദ്ര മോദി സര്‍ക്കാരിന് ഈ തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ബാങ്ക് തട്ടിപ്പുകാര്‍ക്കായി മോദി സര്‍ക്കാര്‍ 'തട്ടിച്ച് രക്ഷപ്പെടുന്ന പദ്ധതി' തുടങ്ങിയിട്ടുണ്ട്. ആ പദ്ധതിപ്രകാരം പണമെടുത്ത് മുങ്ങിയ ഛോട്ടാ മോദിയെന്ന നീരവ് മോദി, മെഹുല്‍ ചോക്‌സി, അമി മോദി, നീഷാല്‍ മോദി, ലളിത് മോദി, വിജയ് മല്യ, ജതിന്‍ മേത്ത, ചേതന്‍ സന്ദേശര, നിതിന്‍ സന്ദേശര തുടങ്ങിയ തട്ടിപ്പുകാര്‍ക്ക് കേന്ദ്ര ഭരണകൂടവുമായി അടുത്ത ബന്ധമാണ് ഉള്ളത്- സര്‍ജെവാലെ ആരോപിച്ചു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 22,842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് എബിജി ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഋഷി കമലേഷ് അഗര്‍വാളിനെതിരെയും മറ്റ് ഡയറക്ടര്‍മാര്‍ക്കെതിരെയും സിബിഐ കേസെടുത്തത്. തട്ടിപ്പ് നടക്കുന്ന കാലത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സന്താനം മുത്തസ്വാമി, ഡയറക്ടര്‍മാരായ അശ്വിനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍ നെവേഷ്യ എന്നിവര്‍ക്കെതിരേയും കേസെടുത്തു.

തട്ടിപ്പിന്റെ വിവരങ്ങള്‍ അഞ്ച് വര്‍ഷം മുമ്പ് തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

രാജ്യത്ത് ഇന്നുവരെ നടന്ന ഏറ്റവും വലിയ തട്ടിപ്പ് കേസാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

Next Story

RELATED STORIES

Share it