Latest News

നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവ്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,165 കേസുകള്‍, 1,195 പ്രതികള്‍ അറസ്റ്റില്‍

നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവ്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,165 കേസുകള്‍, 1,195 പ്രതികള്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,165 കേസുകള്‍. കേസിലുള്‍പ്പെട്ട 1,195 പേര്‍ ഇതുവരെ അറസ്റ്റിലായി. സപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 27 വരെ ലഹരി ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ടാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികളില്‍ നിന്ന് 175.1 കിലോഗ്രാം കഞ്ചാവ്, 182 കഞ്ചാവ് ചെടികള്‍, 1.096 കിലോ ഗ്രാം എംഡിഎംഎ, 1.449 കിലോഗ്രാം മെത്താംഫിറ്റമിന്‍, 13.9 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 333 ഗ്രാം ഹാഷിഷ് ഓയില്‍, 90 ഗ്രാം ഹെറോയിന്‍, 321.7 ഗ്രാം നാര്‍കോട്ടിക് ഗുളികകള്‍, 16 ഇന്‍ജക്ഷന്‍ ആംപ്യൂളുകള്‍ എന്നിവ ഉദ്യാഗസ്ഥര്‍ പിടിച്ചെടുത്തു.

മയക്കുമരുന്ന് കേസുകളിലെ 9 പ്രഖ്യാപിത കുറ്റവാളികള്‍ ഉള്‍പ്പെടെ വാറണ്ടിലെ 472 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. എല്ലാ എക്‌സൈസ് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, മുഴുവന്‍സമയ ഹൈവേ പട്രോളിങ് എന്നിവ സജ്ജീവമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ കേസിലുള്‍പ്പെട്ട 2364 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിദ്യാലയ പരിസരങ്ങളില്‍ ലഹരി ഉത്പന്നങ്ങളുടെ വിതരണം തടയുന്നതിനായി പ്രത്യേക പരിശോധനയും നടപ്പാക്കുന്നുണ്ട്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസ്സുകളിലും ട്രെയിനുകളിലും അതിര്‍ഥി ചെക്ക് പോസ്റ്റുകളിലും ഇടറോഡുകളിലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it