Latest News

നാര്‍ക്കോട്ടിക് ജിഹാദ്;ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി പി രാജീവ്

നാര്‍ക്കോട്ടിക് ജിഹാദ്;ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി പി രാജീവ്
X

കണ്ണൂര്‍: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലെ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് മന്ത്രി പി രാജീവ്. അവസരം കാത്തിരിക്കുന്നവര്‍ക്ക് ആണ് ഈ ചര്‍ച്ചകള്‍ ഗുണം ചെയ്യുക. മതനിരപേക്ഷത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. വീണ്ടും അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കേരളത്തിന് നല്ലതല്ല. വിവാദം തുടരാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.




Next Story

RELATED STORIES

Share it