Latest News

പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ്; തൃശൂര്‍ യുഡിഎഫിന്റെ അഭിപ്രായമായി വന്നത് കേരള കോണ്‍ഗ്രസ് (ജെ) യുടേത്

പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ്; തൃശൂര്‍ യുഡിഎഫിന്റെ അഭിപ്രായമായി വന്നത് കേരള കോണ്‍ഗ്രസ് (ജെ) യുടേത്
X

പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ്; തൃശൂര്‍ ഡിസിസിയുടെ അഭിപ്രായമായി വന്നത് കേരള കോണ്‍ഗ്രസ് (ജെ) യുടേത്


തൃശൂര്‍: പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ അനുകൂലിച്ചുള്ള തൃശൂര്‍ യുഡിഎഫ് ജില്ലാ കമ്മറ്റിയുടെ വാര്‍ത്താകുറിപ്പ് വിവാദമായതിനു പിറകെ വിശദീകരണവുമായി ജില്ലാ യുഡിഎഫ് കണ്‍വീനര്‍ കെ ആര്‍ ഗിരിജന്‍. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. യുഡിഎഫിലെ മറ്റ് കക്ഷികള്‍ക്ക് എതിരഭിപ്രായം ഉണ്ടാകാം എന്നും ഗിരിജന്‍ പറഞ്ഞു.


താന്‍ തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പ് ഡിസിസി നേതൃത്യം പരിശോധിക്കാതെ അയച്ചതാണ് പിഴവിന് കാരണമെന്നും കെ ആര്‍ ഗിരിജന്‍ പറഞ്ഞു. വിശദീകരണക്കുറിപ്പ്തയാറാക്കിയതില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


പാലാ ബിഷപ്പിന്റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമായിരുന്നു തൃശൂര്‍ യുഡിഎഫിന്റേതായി വന്ന പ്രസ്താവന. ഇത് വിഷയത്തില്‍ യുഡിഎഫ് സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ്.




Next Story

RELATED STORIES

Share it