Latest News

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സ നപ്പോളിക്കെതിരേ; ചെല്‍സി ബയേണിനെ നേരിടും

വലിയ പ്രതീക്ഷ ഇല്ലെങ്കിലും മോശമല്ലാത്ത ഫോമിലാണ് നപ്പോളി. സ്പാനിഷ് ലീഗില്‍ ബാഴ്‌സ മിന്നും ഫോമിലാണ്.

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സ നപ്പോളിക്കെതിരേ; ചെല്‍സി ബയേണിനെ നേരിടും
X

റോം: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ബാഴ്‌സലോണ ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയെ നേരിടും. നോക്കൗട്ട് റൗണ്ടിലെ ആദ്യ പാദ മല്‍സരത്തിലാണ് ബാഴ്‌സ നപ്പോളിയുമായി അങ്കംകുറിക്കുന്നത്. നപ്പോളിയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 1.30നാണ് മല്‍സരം. കഴിഞ്ഞ രണ്ട് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലും ബാഴ്‌സ തോറ്റ് പുറത്തായിരുന്നു . ഈ ചീത്തപേര് മായ്ക്കാനാണ് ബാഴ്‌സ ഇറങ്ങുന്നത്. വലിയ പ്രതീക്ഷകള്‍ ഇല്ലെങ്കിലും മോശമല്ലാത്ത ഫോമിലാണ് നപ്പോളി. സ്പാനിഷ് ലീഗില്‍ ബാഴ്‌സ മിന്നും ഫോമിലാണ്. ഇറ്റാലിയന്‍ സീരി എയില്‍ കഴിഞ്ഞ അഞ്ച് മല്‍സരങ്ങളിലും ജയിച്ച റെക്കോഡുമായാണ് നപ്പോളിയിറങ്ങുന്നത്. ഹോം ഗ്രൗണ്ടിന്റെ ആധിപത്യവും അവര്‍ക്ക് ലഭിക്കും.

മറ്റൊരു മല്‍സരത്തില്‍ ചെല്‍സി ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യുണിക്കുമായി പൊരുതും. പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള ചെല്‍സിയും തിരിച്ചുവരവിന്റെ പാതയിലാണ്. എല്ലാ താരങ്ങളും തകര്‍പ്പന്‍ ഫോമിലും. ബയേണും ജര്‍മ്മന്‍ ലീഗില്‍ മികച്ച നിലയിലാണ്. ചെല്‍സിയുടെ ഹോം ഗ്രൗണ്ട് സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മല്‍സരം. 2012 ലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ജയം ബയേണിനൊപ്പമായിരുന്നു. മല്‍സരം ഇന്ത്യന്‍ സമയം രാത്രി 1.30നാണ്.


Next Story

RELATED STORIES

Share it