നാദാപുരം സബ് രജിസ്ട്രാര്‍ ഓഫീസ് നാടിന് സമര്‍പ്പിച്ചു
കോഴിക്കോട്: നാദാപുരം സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം രജിസ്ട്രേഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിച്ചു. ജനങ്ങള്‍ക്ക് വേണ്ടിയാണ് സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അവരുടെ ആവശ്യങ്ങള്‍ മാനുഷിക പരിഗണനയോടെ ചെയ്തു കൊടുക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്. അവരുടെ പണമുപയോഗിച്ചാണ് നാം പ്രവര്‍ത്തിക്കുന്നത. അവരുടെ സഹകരണമില്ലെങ്കില്‍ രജിസ്ട്രേഷന് ഓഫീസുകള്‍ ഉണ്ടാവില്ലെന്നോര്ക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ നാദാപുരം, വാണിമേല്‍, വിലങ്ങാട് എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഈ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ളത.് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1602 ആധാരങ്ങളും ശരാശരി 652 ഗഹാന് രജിസ്ട്രേഷനും 3000 ബാധ്യതാ സര്‍ട്ടിഫിക്കറ്റുകളും 1230 ആധാരപകര്പ്പുകളും പൊതുജനങ്ങള്‍ക്ക് തയ്യാറാക്കി നല്‍കിയിട്ടുണ്ട് .ഇതു കൂടാതെ വിവാഹ രജിസ്ട്രേഷനും ചിട്ടി രജിസ്ട്രേഷനും ഈ ഓഫീസില്‍ നടന്നുവരുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് നിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം പണിതിരിക്കുന്നത് .
സബ് രജിസ്ട്രാര്‍ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ. ഇ. കെ.വിജയന് അധ്യക്ഷനായി. കെട്ടിടം ശിലാഫലകം അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു .തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കണക്കല്‍ അബ്ബാസ്, സബ് രജിസ്ട്രാര്‍ പി.എം. രാജീവന്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTപോപുലർ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീറിന് പരോൾ
17 Sep 2024 2:40 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMT