പോലിസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ ദുരൂഹ മരണം; ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും
പോസ്റ്റ്‌മോര്‍ട്ടം കാമറയില്‍ പകര്‍ത്തുമെന്നും, ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍ഡിഒ യുടെ സാന്നിധ്യത്തിലായിരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു

കോഴിക്കോട്:പോലിസ് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ട് പോയി കസ്റ്റഡിയിലെടുത്ത യുവാവിന്റെ ദുരൂഹ മരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ എ അക്ബര്‍. പോസ്റ്റ്‌മോര്‍ട്ടം കാമറയില്‍ പകര്‍ത്തുമെന്നും, ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍ഡിഒ യുടെ സാന്നിധ്യത്തിലായിരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.ബന്ധുക്കളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി കമ്മീഷണര്‍ വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് നല്ലളം പോലിസ് സ്‌റ്റേഷനിലെ രണ്ട് പോലിസുകാര്‍ വീട്ടില്‍ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ട് പോയത്. പിന്നീട് വഴിയരികില്‍ അത്യാസന്ന നിലയില്‍ കണ്ട ജിഷ്ണുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു.വായില്‍ നിന്ന് നുരയും,ചെവിയില്‍ നിന്ന് രക്തവും വരുന്ന നിലയിലാണ് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും ജിഷ്ണു മരണപ്പെടുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
എന്നാല്‍ തങ്ങള്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് നല്ലളം പോലിസ് അറിയിച്ചു. കല്‍പറ്റ പോലിസ് സ്‌റ്റേഷനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണുവിന്റെ വീട്ടില്‍ എത്തിയിരുന്നു ആ സമയം ജിഷ്ണു പുറത്തായിരുന്നു. അതിനാല്‍ വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ ജിഷ്ണുവിനെ ഇതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറ്റു നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പോലിസ് അറിയിച്ചു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT