ലീഗ് നടത്തിയത് ആസൂത്രിതമായ കലാപമെന്ന് എം വി ജയരാജന്‍
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. പക്ഷേ അതിന്റെ പേരില്‍ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള ആക്രമണമാണ് നടത്തിയത്

X
NAKN8 April 2021 4:25 AM GMT
കണ്ണൂര്‍: പാനൂര്‍ പെരിങ്ങത്തൂരില്‍ മുസ്‌ലിം ലീഗ് നടത്തിയത് ആസൂത്രിതമായ കലാപമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നാട്ടില്‍ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള ആക്രമണമാണ് ഇന്നലെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനൊപ്പം സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗിന്റേത് പ്രാകൃതവും അപലപനീയവുമായ നടപടിയാണ്. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. പക്ഷേ അതിന്റെ പേരില്‍ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള ആക്രമണമാണ് നടത്തിയത്. സിപിഎമ്മിന്റെ ഓഫിസുകള്‍, വായനശാല, കടകള്‍, സ്റ്റുഡിയോ, വീടുകള്‍ ഉള്‍പ്പെടെ തകര്‍ത്തു. സിപിഎം പ്രവര്‍ത്തകരുടെ മാത്രമല്ല, ഇതര രാഷ്ട്രീയത്തില്‍പ്പെട്ടവരുടെ കടകളും തകര്‍ക്കപ്പെട്ടു. കലാപത്തിലൂടെ മേധാവിത്വം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ഇത് ന്യായീകരിക്കാനാകില്ലെന്നും എം. വി ജയരാജന്‍ വ്യക്തമാക്കി.
Next Story