അറക്കല്‍ ചെറിയ ബീവിയുടെ നിര്യാണത്തില്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുശോചിച്ചു
കണ്ണൂര്‍: അറക്കല്‍ സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവിയുടെ നിര്യാണത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുശോചിച്ചു.
കണ്ണൂര്‍ സിറ്റിയിലെ അറക്കല്‍ കെട്ടിലെ അവരുടെ സ്വവസതിയായ അല്‍മാര്‍ മഹലില്‍ അദ്ദേഹം എസ്.ഡി.പി.ഐ ജില്ലാ നേതാക്കളായ എ സി ജലാലുദ്ദീന്‍, ബഷീര്‍ കണ്ണാടിപ്പറമ്പ, ശംസുദ്ദീന്‍ മൗലവി, ഹാഷിം ബി എന്നിവരോരൊപ്പം സന്ദര്‍ശിച്ചു.
കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കല്‍ രാജകുടുംബത്തിന്റെ 39ാമത് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി 87ാം വയസ്സിലാണ് അന്തരിച്ചത്. കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം. 2019മെയിലാണ് സുല്‍ത്താന ഫാത്തിമ മുത്തുബി അന്തരിച്ചതിനെത്തുടര്‍ന്ന് അറയ്ക്കല്‍ സ്വരൂപത്തിന്റെ പുതിയ അധികാരിയായി ചെറിയ ബീകുഞ്ഞി ബീവി സ്ഥാനമേറ്റത്.
RELATED STORIES
സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു
6 May 2024 5:50 PM GMTപ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ...
6 May 2024 3:32 PM GMTതിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMT