യുപിയില്‍ ഹിന്ദുത്വഫാഷിസത്തെക്കുറിച്ച് ചോദ്യമിട്ട മുസ് ലിം സര്‍വകലാശാലാ അധ്യാപകന് സസ്‌പെന്‍ഷന്‍

നോയിഡ: യുപിയിലെ ശാരദ സര്‍വകലാശാലയില്‍ ഹിന്ദുത്വ ഫാഷിസത്തെക്കുറിച്ച് ചോദ്യമിട്ട മുസ് ലിം അധ്യാപകന് സസ്‌പെന്‍ഷന്‍. പൊളിറ്റിക്കല്‍ സയന്‍സ് ബിഎ ഒന്നാം വര്‍ഷ പരീക്ഷയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയ വഖസ് ഫറൂഖ് കുട്ടിക്കെതിരേയാണ് സര്‍വകലാശാല നടപടിയെടുത്തത്.
ഫാഷിസം, നാസിസം, ഹിന്ദുത്വ എന്നിവ തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ? വിശദീകരിക്കുകയെന്നതായിരുന്നു ചോദ്യപേപ്പറിലെ ആറാമത്തെ ചോദ്യം. സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ വഖസ് ഫറൂഖ് കുട്ടിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയത്.
ചോദ്യപേപ്പര്‍ പുറത്തുവന്നതോടെ ബിജെപി നേതാവ് വികാസ് പ്രീതം സിന്‍ഹ അതിനെതിരേ രംഗത്തുവരികയും ചോദ്യപേപ്പര്‍ തയ്യാറാക്കിയത് ഒരു മുസ് ലിമാണെന്ന് ഫേസ് ബുക്കില്‍ എഴുതുകയും ചെയ്തു. അതോടെ ചോദ്യപേപ്പര്‍ വൈറലായി.
സംഭവം ശ്രദ്ധയില്‍പ്പെട്ട സര്‍വകലാശാല മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. തുടര്‍ന്നാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്.
ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ ഈ ചോദ്യം പരിഗണിക്കേണ്ടതില്ലെന്ന് വൈസ് ചാന്‍സിലര്‍ നിര്‍ദേശം നല്‍കി.

RELATED STORIES
അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യാജഏറ്റുമുട്ടല്‍...
10 Aug 2022 3:23 PM GMTജസ്റ്റിസ് യു യു ലളിത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്‍...
10 Aug 2022 2:15 PM GMTആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഇനി...
10 Aug 2022 2:13 PM GMTറെക്കോര്‍ഡ് നേട്ടം: നിതീഷ് കുമാര്‍ എട്ടാം തവണയും ബീഹാര്‍...
10 Aug 2022 8:54 AM GMTഭീമ കൊറേഗാവ് കേസ്: വരവര റാവുവിന് ജാമ്യം
10 Aug 2022 7:23 AM GMTവാളയാര്‍ കേസ്:സിബിഐ കുറ്റപത്രം തള്ളി,പുനരന്വേഷണത്തിന് ഉത്തരവ്
10 Aug 2022 7:09 AM GMT