Latest News

വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഒരുവര്‍ഷം മുന്‍പ് പതിനാലുകാരിയെയും വകവരുത്തി

അയല്‍വാസി ശാന്തകുമാരിയെ കൊലപ്പെടുത്തി കേസിലെ പ്രതികളായ റഫീക്കാ ബീവി, മകന്‍ ഷഫീഖ് എന്നിവരാണ് ഒരു വര്‍ഷം മുന്‍പ് വിഴിഞ്ഞത്ത് പെണ്‍കുട്ടി മരിച്ച സംഭവത്തിന് പിന്നിലുമെന്നാണ് വെളിപ്പെടുത്തല്‍

വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഒരുവര്‍ഷം മുന്‍പ് പതിനാലുകാരിയെയും വകവരുത്തി
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ മുന്‍പ് പതിനാലുകാരിയെയും വകവരുത്തിയതായി വെളിപ്പെടുത്തല്‍. അയല്‍വാസിയെ കൊലപ്പെടുത്തി കേസിലെ പ്രതികളായ റഫീക്കാ ബീവി, മകന്‍ ഷഫീഖ് എന്നിവരാണ് ഒരു വര്‍ഷം മുന്‍പ് വിഴിഞ്ഞത്ത് പെണ്‍കുട്ടി മരിച്ച സംഭവത്തിന് പിന്നിലുമെന്നാണ് വെളിപ്പെടുത്തല്‍.

കഴിഞ്ഞ ദിവസം മുല്ലൂര്‍ ശാന്താസദനത്തില്‍ ശാന്തകുമാരി (75) യുടെ മൃതദേഹമാണ് സമീപത്തെ വീടിന്റെ തട്ടിന്‍പുറത്ത് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തകുമാരിയുടെ അയല്‍പക്കത്ത് വാടകക്ക് താമസിച്ചിരുന്നു റഫീക്കാ ബീവി(50), മകന്‍ ഷഫീഖ്(23), സുഹൃത്ത് അല്‍ അമീന്‍(26) എന്നിവരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. പ്രതികളെ കുറിച്ച് പോലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒരു വര്‍ഷം മുന്‍പത്തെ കൊലപാതക വിവരം പുറത്ത് വരുന്നത്. മകന്‍ കാരണം ഒരു പെണ്ണ് ചത്തു-എന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു എന്ന സാക്ഷി മൊഴിയാണ് നിര്‍ണായകമായ വിവരങ്ങളിലേക്ക് വെളിച്ചം വീശിയത്.

പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ വിഴിഞ്ഞത്ത് മരിച്ച 14 കാരിയെ തങ്ങള്‍ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി എന്ന് റഫീക്കാ ബീവി സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 13നാണ് വിഴിഞ്ഞത്ത് പെണ്‍കുട്ടിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റിരുന്ന പെണ്‍കുട്ടി പിന്നീട് മരിച്ചു. സംഭവം അന്ന് പോലിസ് അന്വേഷിച്ചെങ്കിലും കേസില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല. 30ല്‍ അധികം പേരെയും അന്ന് പോലിസ് ചോദ്യം ചെയ്തിരുന്നു. മരിക്കുന്നതിന് തലേന്ന് രാത്രിയില്‍ കുട്ടി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നു. അന്ന് തന്നെ കുട്ടി സമീപവീടുകളില്‍ ചെന്നിരുന്നതായി പ്രദേശവാസികളും മൊഴിയും ഉണ്ടായിരുന്നു.

എന്നാല്‍ മറ്റ് വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, ഈ സംഭവം നടക്കുമ്പോള്‍ റഫീക്കാ ബീവിയും മകന്‍ ഷഫീഖും ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നു.

മകന്‍ പതിനാലുകാരിയെ പീഡിപ്പിച്ചിരുന്നു എന്നും വിവരം പുറത്തു പറയാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് ഇന്നലെ അറസ്റ്റിലായ റഫീഖ ബീവി വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും ഇവിടെ നിന്നും വീട് മാറി പോവുകയുമായിരുന്നു. അതിനിടെ, ശനിയാഴ്ച രാവിലെയായിരുന്നു മല്ലൂരില്‍് ശാന്തകുമാരി കൊല്ലപ്പെട്ട വിവരം പുറത്ത് വരുന്നത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന ഏഴു പവന്‍ കൈക്കലാക്കാനായിരുന്നു കൊലപാതകം. വീടിന്റെ തട്ട് പൊളിച്ചാണ് ശനിയാഴ്ച പോലിസ് മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച രാവിലെ എട്ടിനും പത്തിനുമിടക്കാണ് ശാന്തകുമാരി കൊലചെയ്യപ്പെട്ടതെന്നാണ് പോലിസ് നിലപാട്. മല്ലൂരിലെ വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങള്‍ ഉള്‍പ്പടെ കൊല്ലപ്പെട്ട ശാന്തകുമാരിക്ക് റഫീഖ വിറ്റിരുന്നു. ഇതിന്റെ കാശ് കൊടുക്കാന്‍ വീട്ടില്‍ എത്തിയ ശാന്തകുമാരിയെ പ്രതികള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി തലക്ക് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിക്കുകയായിരുന്നു.

റഫീഖ ബീവി സ്ഥിരമായി ചുറ്റിക ഉള്‍പ്പെടെ കൈയ്യില്‍ കരുതാറുണ്ടെന്ന് പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it