Latest News

മുംബൈ വിമാനത്താവളത്തില്‍ 47 കോടി രൂപ വിലവരുന്ന കൊക്കെയ്‌നുമായി യുവതി പിടിയില്‍

മുംബൈ വിമാനത്താവളത്തില്‍ 47 കോടി രൂപ വിലവരുന്ന കൊക്കെയ്‌നുമായി യുവതി പിടിയില്‍
X

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കൊക്കെയ്‌നുമായി യുവതി പിടിയില്‍. കൊളംബോയില്‍ നിന്ന് എത്തിയ യുവതിയുടെ ബാഗേജില്‍ നിന്ന് 47 കോടി രൂപ വിലവരുന്ന 4.7 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ഡിആര്‍ഐ (Directorate of Revenue Intelligence) അറസ്റ്റ് ചെയ്തു.

വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ യുവതിയെ തടഞ്ഞുനിര്‍ത്തി ബാഗേജ് പരിശോധിച്ചു. പരിശോധിച്ചപ്പോള്‍ കാപ്പി പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച ഒന്‍പത് പൗച്ചുകളിലായി കൊക്കെയ്ന്‍ കണ്ടെത്തി. എന്‍ഡിപിഎസ് ഫീല്‍ഡ് കിറ്റ് പരിശോധനയില്‍ മയക്കുമരുന്ന് കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന്, മയക്കുമരുന്ന് വാങ്ങാനായി വിമാനത്താവളത്തിലെത്തിയ ഒരാളെയും, ശൃംഖലയുമായി ബന്ധമുള്ള മൂന്നുപേരെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തു. ഇവര്‍ ധനസഹായവും ലോജിസ്റ്റിക് പിന്തുണയും നല്‍കിയതായാണ് പ്രാഥമിക വിവരങ്ങള്‍.

ഭക്ഷ്യവസ്തുക്കളിലും നിത്യോപയോഗ സാധനങ്ങളിലും മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്ന പ്രവണത കഴിഞ്ഞ കുറച്ച് കാലമായി വര്‍ധിച്ചുവരുന്നതായി ഡിആര്‍ഐ അറിയിച്ചു. സ്ത്രീകളെ ഇടനിലക്കാരായി ഉപയോഗിക്കുന്നതും മയക്കുമരുന്ന് സിന്‍ഡിക്കേറ്റുകള്‍ സ്വീകരിക്കുന്ന പുതിയ രീതി ആണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it