Latest News

മുംബൈ: മൂന്ന് റെയില്‍വേ സ്റ്റേഷനിലും അമിതാബ് ബച്ചന്റെ വസതിയിലും വ്യാജ ബോംബ് ഭീഷണി; രണ്ട് പേര്‍ പിടിയില്‍

മുംബൈ: മൂന്ന് റെയില്‍വേ സ്റ്റേഷനിലും അമിതാബ് ബച്ചന്റെ വസതിയിലും വ്യാജ  ബോംബ് ഭീഷണി; രണ്ട് പേര്‍ പിടിയില്‍
X

മുംബൈ: ബോളിവുഡ് നടന്‍ അമിതാബ് ബച്ചന്റെ വസതിയിലും മുംബൈയിലെ മൂന്ന് റെയില്‍വേ സ്‌റ്റേഷനിലും ബോംബ് വച്ചെന്ന് ഭീഷണി മുഴക്കിയ കേസില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. മുംബൈ പോലിസിന്റെ ഇന്റലിജന്‍സ് വിഭാഗമാണ് രണ്ട് പേരെയും നഗരത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മൂന്ന് റെയില്‍വേ സ്റ്റേഷനിലും അമിതാബ് ബച്ചന്റെ വസതിയലും ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.

ഫോണ്‍ വിളിച്ചയാളുടെ ലൊക്കേഷന്‍ കണ്ടെത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈ പോലിസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍, ദാദര്‍, ബൈക്കുള സ്റ്റേഷന്‍ എന്നിവടിങ്ങളിലും അമിതാബ് ബച്ചന്റെ വസതിയിലും ബോംബ് സ്ഥാപിച്ചുവെന്നായിരുന്നു സന്ദേശം.

സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. പക്ഷേ, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

Next Story

RELATED STORIES

Share it