Latest News

മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വാക്ക് ചോദിച്ചില്ല; പുനസംഘടന ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നും മുല്ലപ്പള്ളി

പുനസംഘടനയില്‍ മതിയായ ചര്‍ച്ച നടത്താത്തതില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും ഹൈക്കമാന്റിനെ പ്രതിഷേധമറിയിച്ചു

മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വാക്ക് ചോദിച്ചില്ല; പുനസംഘടന ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നും മുല്ലപ്പള്ളി
X

തിരുവനന്തപുരം: പാര്‍ട്ടി പുനസംഘടന ചര്‍ച്ചകളില്‍ നിന്ന് തന്നെ മനപ്പൂര്‍വം മാറ്റിനിര്‍ത്തിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് മുല്ലപ്പള്ളി പൊട്ടിത്തെറിച്ചു. മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വാക്ക് ചോദിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കമാന്‍ഡിന് ലിസ്റ്റ് കൊടുക്കുന്നതിന് തൊട്ട് മുമ്പാണ് സുധാകരന്‍ മുല്ലപ്പള്ളിയെ ഫോണില്‍ വിളിച്ചത്.

പുനസംഘടന ചര്‍ച്ചയില്‍ തന്നെ ഉള്‍പ്പെടുത്താതിലുള്ള പ്രതിഷേധം മുല്ലപ്പള്ളി ഹൈക്കമാന്റിനെ അറിയിച്ചു. താരിഖ് അന്‍വര്‍, എകെ ആന്റണി എന്നിവരെയും മുല്ലപ്പള്ളി പ്രതിഷേധമറിയിച്ചു.

അതിനിടെ, ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലും ഹൈക്കമാന്റിനെ പ്രതിഷേധമറിയിച്ചു. ശരിയായ കൂടിയാലോചന ഇക്കാര്യത്തില്‍ നടന്നിട്ടില്ലെന്ന് ആരോപിച്ചാണ് ഹൈക്കമാന്റിന് പരാതി നല്‍കിയത്.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലും ഹൈക്കമാന്റിനെ പ്രതിഷേധമറിയിച്ചു. ശരിയായ കൂടിയാലോചന ഇക്കാര്യത്തില്‍ നടന്നിട്ടില്ലെന്ന് ആരോപിച്ചാണ് ഹൈക്കമാന്റിന് പരാതി നല്‍കിയത്.

എന്നാല്‍, പട്ടിക തയ്യാറാക്കിയ ശേഷം പേരിന് ഒന്ന് വിൡക്കുക മാത്രമാണ് കെപിസിസി പ്രസിഡന്റ് ചെയ്തതെന്നാണ് കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കളുടെ ആക്ഷേപം.

അതേസമയം, ഡിസിസി അധ്യക്ഷ പട്ടിക തയ്യാറാക്കലില്‍ അപാകത വന്നിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. എല്ലാവരുമായും ബന്ധപ്പെട്ട ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്നും മുതിര്‍ന്ന നേതാക്കളെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നെന്നും സുധാകരന്‍ പറഞ്ഞു. പട്ടികയില്‍ പരാതിക്ക് ഇട നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it