Latest News

മുല്ലപ്പെരിയാര്‍ ഡികമ്മിഷന്‍ ചെയ്യണം; പാര്‍ലമെന്റില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍

മുല്ലപ്പെരിയാര്‍ ഡികമ്മിഷന്‍ ചെയ്യണം; പാര്‍ലമെന്റില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍
X

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍. 'തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചത്. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി അടിയന്തര പ്രേമയത്തിനു നോട്ടിസ് നല്‍കി.

മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നതില്‍ തമിഴ്‌നാടിനെതിരേ ശക്തമായ പ്രതിഷേധം കേരളം നേരത്തേ അറിയിച്ചിരുന്നു. ബുധനാഴ്ച രാത്രിയില്‍ പത്ത് ഷട്ടറുകള്‍ മുന്നറിയിപ്പ് കൂടാതെ തുറന്നത് നിരവധി ഇടങ്ങളില്‍ ജനലനിരപ്പ് ഉയരാനും നിരവധി വീടുകളില്‍ വെള്ളം കയറാനും ഇടയാക്കിയിരുന്നു.

എല്‍പിജി വില കുതിച്ചുയരുന്ന സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് ടി എന്‍ .പ്രതാപന്‍ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. അതേസമയം, 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

Next Story

RELATED STORIES

Share it