Latest News

മുല്ലപ്പെരിയാര്‍; മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍ ഇരു സംസ്ഥാനങ്ങളും നടപ്പാക്കണം: സുപ്രിം കോടതി

മുല്ലപ്പെരിയാര്‍; മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍ ഇരു സംസ്ഥാനങ്ങളും നടപ്പാക്കണം: സുപ്രിം കോടതി
X

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സുപ്രിം കോടതി. നിര്‍ദേശങ്ങളില്‍ ഇരുസംസ്ഥാനങ്ങളും തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല. കേരളവും തമിഴ്‌നാടും രണ്ടാഴ്ചയ്ക്കകം ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളെടുക്കണം സംസ്ഥാനങ്ങളുടെ നിഷ്‌ക്രിയത്വം ന്യായീകരിക്കാനാവില്ലെന്നും സുപ്രിം കോടതി വിമര്‍ശിച്ചു. ഈ മാസം 19ന് കേസ് പരിഗണിക്കും.

സുപ്രിംകോടതി നിര്‍ദേശപ്രകാരമായിരുന്നു പുതിയ മേല്‍നോട്ട സമിതിയെ നിയോഗിച്ചിരുന്നത്. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജയിന്‍ അധ്യക്ഷനായ പുതിയ ഏഴംഗസമിതിയാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതനുസരിച്ച് സമിതിയുടെ ആദ്യത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കേരള, തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികളും, ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗളൂരിലെ ഗവേഷണ ഉദ്യോഗസ്ഥനും, ഡല്‍ഹിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥനും ഏഴംഗസമിതിയിലെ അംഗങ്ങളാണ്. എന്നാല്‍ സമിതിയുടെ യോ?ഗത്തിന് ശേഷവും നിര്‍ദേശങ്ങള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.



Next Story

RELATED STORIES

Share it