മുഗള്‍ മ്യൂസിയത്തിന്റെ പേരുമാറ്റി: ഇനി ശിവജി മ്യൂസിയം
മുഗള്‍ ഭരണകാലത്തെ ചരിത്രപരമായ പുരാവസ്തുക്കള്‍ സൂക്ഷിക്കാനാണ് മ്യൂസിയം നിര്‍മിക്കുന്നത്. അതു കൊണ്ടായിരുന്നു അതിന് മുഗള്‍ മ്യൂസിയം എന്ന് പേരിട്ടത്.
ആഗ്ര: ആഗ്രയിലെ നിര്‍മാണത്തിലിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവാജി മഹാരാജ് മ്യൂസിയം എന്നാക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥ് നിര്‍ദേശം നല്‍കി. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കാലത്താണ് സംസ്ഥാന ടൂറിസം വകുപ്പ് 141 കോടി രൂപ ചിലവില്‍ മുഗള്‍ മ്യൂസിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 2016 ല്‍ നിര്‍മാണമാരംഭിച്ച മ്യൂസിയത്തിന്റെ മിനുക്കുപണികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
മുഗള്‍ ഭരണകാലത്തെ പുരാവസ്തുക്കള്‍ സൂക്ഷിക്കാനാണ് മ്യൂസിയം നിര്‍മിക്കുന്നത്. അതു കൊണ്ടായിരുന്നു അതിന് മുഗള്‍ മ്യൂസിയം എന്ന് പേരിട്ടത്. മ്യൂസിയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തെ സമാജ്വാദി പാര്‍ട്ടിയുടെ ആഗ്ര പ്രസിഡന്റ് വാസിദ് നിസാര്‍ എതിര്‍ത്തു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പകരം പേരുകള്‍ മാറ്റുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
RELATED STORIES
പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസിലെ സ്ത്രീയെ...
3 May 2024 11:10 AM GMTനിയമം കയ്യിലെടുക്കാന്‍ ശ്രമിക്കരുതെന്ന് ഇ.ഡിയോട് ഡല്‍ഹി കോടതി
3 May 2024 10:28 AM GMTരാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMT'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMT