Latest News

പെണ്‍കുട്ടികളെ മതം മാറ്റുന്നവരെ വധശിക്ഷയ്ക്ക് വിധിക്കാവുന്ന നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

പെണ്‍കുട്ടികളെ മതം മാറ്റുന്നവരെ വധശിക്ഷയ്ക്ക് വിധിക്കാവുന്ന നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
X

ഭോപ്പാല്‍: പെണ്‍കുട്ടികളെ മതം മാറ്റുന്നവരെ വധശിക്ഷക്ക് വിധിക്കാവുന്ന നിയമഭേദഗതി കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് നടത്തിയ ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമാനുസൃതമല്ലാത്ത മതപരിവര്‍ത്തനത്തിന് പിന്നിലുള്ളവരെ വെറുതെവിടില്ല. അത്തരം അനാചാരങ്ങളെയും ദുഷ്‌കൃത്യങ്ങളെയും കര്‍ശനമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് സംസ്ഥാനത്ത് വധശിക്ഷയുണ്ട്. സമാനമായ നിയമം മതപരിവര്‍ത്തനത്തിലും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it