Latest News

മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധം: സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ എളമരം കരീം ഉദ്ഘാടനം ചെയ്തു

മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധം: സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ എളമരം കരീം ഉദ്ഘാടനം ചെയ്തു
X

കോഴിക്കോട്: മാധ്യമം, മംഗളം തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹ നടപടികള്‍ക്കുമെതിരേ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന് സമര സമിതി രൂപീകരിച്ചു. എം കെ രാഘവന്‍ എംപി, സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എളമരം കരീം, എച്ച്എംഎസ് മുന്‍ അഖിലേന്ത്യ പ്രസിഡന്റും മുതിര്‍ന്ന നിയമജ്ഞനുമായ തമ്പാന്‍ തോമസ് എന്നിവര്‍ രക്ഷാധികാരികളായ സമര സമിതിയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഭാരവാഹികളാണ്. കണ്‍വെന്‍ഷന്‍ സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി കെ മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു ദേശീയ സെക്രട്ടറി കെ എന്‍ ഗോപിനാഥ് സമര പ്രഖ്യാപനം നടത്തി.

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ സമിതി ചെയര്‍മാനും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രനെ വര്‍ക്കിങ് ചെയര്‍മാനും സിഐടിയു ദേശീയ സെക്രട്ടറി കെ എന്‍ ഗോപിനാഥിനെ ജനറല്‍ കണ്‍വീനറും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ട്രഷറര്‍ മധുസൂദനന്‍ കര്‍ത്തയെ ട്രഷററായും തിരഞ്ഞെടുത്തു. കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനിലാണ് തീരുമാനം. ഫെബ്രുവരി 10ന് കോട്ടയത്ത് മംഗളം ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും 16ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ രാപകല്‍ ഉപവാസ സമരവും സംഘടിപ്പിക്കും.

അഡ്വ. റഹ്‌മത്തുള്ള(എസ്ടിയൂ), പി പി മുകുന്ദന്‍(സിഐടിയു), പി കെ നാസര്‍(എഐടിയുസി), സോണിയ ജോര്‍ജ്(സേവ), കെ ചന്ദ്രശേഖരന്‍(എന്‍എല്‍സി), ടോമി മാത്യു(എച്ച്എംഎസ്), കവടിയാര്‍ ധര്‍മ്മന്‍(കെടിയുസി), കൃഷ്ണമ്മാള്‍(എന്‍ടിയുഐ), കെ എസ് രാധാകൃഷ്ണന്‍ (എച്ച്എംകെപി), വി വി രാജേന്ദ്രന്‍(എഐസിടിയു), അഡ്വ. ശൂരനാട് ചന്ദ്രശേഖരന്‍(ജെടിയുസി), അഡ്വ. ടി ബി മിനി(ടിയുസിഐ), കെ രാജീവന്‍ (ഐഎന്‍ടിയുസി), ജീവകുമാര്‍(ഐഎന്‍എല്‍സി), സി എന്‍ ശിവദാസന്‍(എച്ച്എംകെപി), കെ പി റജി, സുരേഷ് എടപ്പാള്‍(കെയൂഡബ്ലുജെ), വി എസ് ജോണ്‍സണ്‍, ജയ്‌സണ്‍ മാത്യു(കെഎന്‍ഇഎഫ്)(വൈസ് ചെയര്‍), അഹമ്മദ് കുട്ടി ഉണ്ണികുളം എസ്ടിയൂ, അഡ്വ. കെ അനില്‍ കുമാര്‍(സിഐടിയു), ജോണ്‍ വി ജോസഫ്(എഐടിയുസി), എന്‍ പി പദ്മനാഭന്‍(ഐഎന്‍ടിയുസി), മാമ്പറ്റ ശ്രീധരന്‍(സിഐടിയു), ഇ ബി സതീഷ്, ഹലീല്‍ റഹ്‌മാന്‍(എസ്ടിയൂ), അഡ്വ. റജി സഖറിയ(സിഐടിയു), വിശ്വകല തങ്കപ്പന്‍(എന്‍ടിയുഐ), ബിജു ആന്റണി(എച്ച്എംഎസ്), ജോസ് പുത്തന്‍കാല(കെടിയുസി) കണ്‍വീനര്‍മാര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

Next Story

RELATED STORIES

Share it