Latest News

'മാധ്യമങ്ങള്‍ കത്ത് പരസ്യപ്പെടുത്തിയതായി ലോക്ഭവന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല'; നയപ്രഖ്യാപന പ്രസംഗ വിവാദത്തില്‍ സ്പീക്കര്‍ക്കെതിരേ ലോക്ഭവന്‍

മാധ്യമങ്ങള്‍ കത്ത് പരസ്യപ്പെടുത്തിയതായി ലോക്ഭവന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; നയപ്രഖ്യാപന പ്രസംഗ വിവാദത്തില്‍ സ്പീക്കര്‍ക്കെതിരേ ലോക്ഭവന്‍
X

തിരുവനന്തപുരം: നയപ്രഖ്യാപന വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഗവര്‍ണര്‍ അയച്ച അതീവ രഹസ്യ സ്വഭാവമുള്ള കത്തിനെക്കുറിച്ച് സ്പീക്കര്‍ നടത്തിയ പ്രതികരണത്തിനെതിരേ ലോക്ഭവന്‍ രംഗത്തെത്തി. ഗവര്‍ണറുടെ കത്ത് തനിക്ക് ലഭിക്കുന്നതിന് മുന്‍പേ മാധ്യമങ്ങള്‍ക്ക് ലഭിച്ചെന്ന സ്പീക്കറുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ലോക്ഭവന്‍ അറിയിച്ചു. നയപ്രഖ്യാപന ദിവസത്തെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ലോക്ഭവന്റെ കത്തിനു മറുപടി നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ രഹസ്യ സ്വഭാവമുള്ള കത്തെന്ന സ്പീക്കറുടെ വാദത്തെ ഗവര്‍ണര്‍ തള്ളി. സ്പീക്കര്‍ക്ക് നല്‍കിയത് യഥാര്‍ത്ഥ കത്താണെന്നും, മാധ്യമങ്ങള്‍ കത്ത് പരസ്യപ്പെടുത്തിയതായി ലോക്ഭവന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ വിശദീകരിക്കുന്നു. കത്തിന് സ്പീക്കര്‍ പ്രതികരിച്ച രീതി ശരിയല്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഭരണഘടനാ തലവന്‍ അയക്കുന്ന കത്തുകള്‍ക്ക് വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി പറയുന്നത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും ലോക്ഭവന്‍ അറിയിപ്പില്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണറുടെ കത്ത് ആദ്യം ലഭിച്ചത് മാധ്യമങ്ങള്‍ക്കാണ്. മാധ്യമങ്ങള്‍ക്ക് കൊടുത്ത കത്തിന്റെ കോപ്പിയാണ് സ്പീക്കറുടെ ഓഫീസിന് ലഭിച്ചത്. അതിനൊന്നും മറുപടിയില്ല. വളരെ രഹസ്യ സ്വഭാവം ഉള്ളതെന്നാണ് കത്തില്‍ എഴുതിയിരുന്നത്. നേരിട്ട് കത്ത് ലഭിച്ചാല്‍ മറുപടി കൊടുക്കുമെന്നുമെന്നുമായിരുന്നു സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞത്. ഇതിനെതിരേയാണ് ലോക്ഭവന്‍ രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it