Latest News

സ്റ്റാന്‍ഡ്അപ്പ് ഇന്ത്യ സ്‌കീമില്‍ ലക്ഷദ്വീപിനെ തഴഞ്ഞെന്ന് എം പി മുഹമ്മദ് ഫൈസല്‍

മറ്റിടങ്ങളെ അപേക്ഷിച്ച് കേവലം രണ്ട് അപേക്ഷകള്‍ പരിഗണിച്ച മന്ത്രാലയം അര കോടി രൂപ മാത്രമാണ് കേന്ദ്ര ഭരണ പ്രദേശമായ ലക്ഷ്വദ്വീപിന് വേണ്ടി അനുവദിച്ചത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന ദ്വീപുനും ലഭ്യമാക്കണം എന്നും എം പി ആവശ്യപ്പെട്ടു.

സ്റ്റാന്‍ഡ്അപ്പ് ഇന്ത്യ സ്‌കീമില്‍ ലക്ഷദ്വീപിനെ തഴഞ്ഞെന്ന് എം പി മുഹമ്മദ് ഫൈസല്‍
X

ന്യൂഡല്‍ഹി: 2016 ഏപ്രില്‍ 5 ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സ്റ്റാന്‍ഡ്അപ്പ് ഇന്ത്യ സ്‌കീമില്‍ ലക്ഷദ്വീപിന് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് എം പി മുഹമ്മദ് ഫൈസല്‍ കുറ്റപ്പെടുത്തി. സ്റ്റാന്‍ഡ്അപ്പ് ഇന്ത്യ സ്‌കീമിന് കീഴിലുള്ള വായ്പകളുടെ പരിധിയുടെയും യോഗ്യതാ മാനദണ്ഡങ്ങളുടെയും വിശദാംശങ്ങള്‍ ആരാഞ്ഞും സംസ്ഥാനങ്ങള്‍ യുടി തിരിച്ചുള്ള തുക വിവരങ്ങള്‍ ലഭ്യമാകണം എന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ വകുപ്പിനോട് ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് ധനകാര്യ സഹമന്ത്രി കണക്കുകള്‍ വെളിപ്പെടുത്തിയത്.

മറ്റിടങ്ങളെ അപേക്ഷിച്ച് കേവലം രണ്ട് അപേക്ഷകള്‍ പരിഗണിച്ച മന്ത്രാലയം അര കോടി രൂപ മാത്രമാണ് കേന്ദ്ര ഭരണ പ്രദേശമായ ലക്ഷ്വദ്വീപിന് വേണ്ടി അനുവദിച്ചത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന ദ്വീപുനും ലഭ്യമാക്കണം എന്നും എം പി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it