പൗരത്വ ഭേദഗതി നിയമം: വിവിധ മത, രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കള്‍ ചേര്‍ന്ന് ഭരണഘടനാ സംരക്ഷണ വേദി രൂപീകരിച്ചു
ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ജന. സെക്രട്ടറിയും അമീറുമായ മൗലാന മുഹമ്മദ് വാലി റഹ്മാനി യോഗത്തിന്റെ അധ്യക്ഷനായിരുന്നു.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികയ്ക്കുമെതിരേ നടന്നുകൊണ്ടിരിക്കുന്ന രാജ്യവ്യാപകമായ പ്രക്ഷോഭത്തെ പിന്തുണക്കാന്‍ പുതുതായി ഒരു വേദി രൂപീകരിച്ചു. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ലില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ഭരണഘടന ഉറപ്പു നല്‍കുന്ന പൗരത്വം സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്താകമാനം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ജനകീയ സമരങ്ങളെ മുന്നോട്ടു കൊണ്ടുപോകുവാനും പിന്തുണയ്ക്കാനും യോഗം തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മത, സാമൂഹിക, രാഷ്ട്രീയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ജന. സെക്രട്ടറിയും അമീറുമായ മൗലാന മുഹമ്മദ് വാലി റഹ്മാനി യോഗത്തിന്റെ അധ്യക്ഷനായിരുന്നു. നമ്മുടെ രാഷ്ട്രം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നും ഓരോ പൗരനും സ്വന്തം ഉത്തരവാദിത്തം നിറവേറ്റണമെന്നും രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ രാജ്യത്തിന്റെ മനസ്സാക്ഷിയ്ക്കനുസരിച്ചാണെന്നും ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും പ്രക്ഷോഭം പടര്‍ന്നുകഴിഞ്ഞുവെന്നും യോഗം വിലയിരുത്തി. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും വിദൂരഗ്രാമങ്ങളിലെ സ്ത്രീകളും സമരത്തില്‍ വഹിക്കുന്ന പങ്കിനെ യോഗം അഭിനന്ദിച്ചു. നിലവിലുള്ള നിയമം പിന്‍വലിക്കും വരെ സമരത്തില്‍ ഉറച്ചുനില്‍ക്കാനും തീരുമാനിച്ചു.
ജസ്റ്റിസ് കെ ജി കൊല്‍സെ പാട്ടീല്‍(ലോക്ഷാന്‍ ആന്തോളന്‍), വമന്‍ മെഷ്രം(പ്രസിഡന്റ്, ബിഎഎംസിഇഎഫ്), എം കെ ഫെയ്‌സി(എസ്ഡിപിഐ), ഫാ. സുസെ സെബാസ്റ്റ്യന്‍(അസി. വികാരി, ഡല്‍ഹി തൂപത), മൗലാന ഒബൈദുല്ല ആസ്മി(ഖിഡ്‌മെറ്റ്-ഖല്‍ഖ്, മുസ്ലിം പേഴ്‌സണ്‍ ബോര്‍ഡ്), ഡോ. അസ്മ സെഹ്‌റ(പ്രസിഡന്റ്, മുസ്ലിം വുമെന്‍ ഫോറം), ഡോ. മൈക്കല്‍ വില്യംസ്(യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം), രാജ് രത്തന്‍ അംബേദ്കര്‍(ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ), മുഹമ്മദ് ഷാഫി(നാഷണല്‍ ജന. സെക്രട്ടറി, എസ്ഡിപിഐ), അഡ്വ. മുഹമ്മദ് യൂസുഫ് എ(എന്‍സിഎച്ച്ആര്‍ഒ സെക്രട്ടറി), അഡ്വ. മുഹമ്മദലി ജിന്ന(ജന. സെക്രട്ടറി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), എ എം അബ്ദുല്‍ റഹ്മാന്‍(എന്‍ഇസി അംഗം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്‍സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; താനൂരില്‍ കടലില്‍ കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില്‍ പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT