നിരീക്ഷണം ലംഘിക്കുന്നവരെ കണ്ടെത്താന് മോട്ടോര് സൈക്കിള് ബ്രിഗേഡ്
നിരീക്ഷണം ലംഘിക്കുന്നവരെ കണ്ടെത്താന് ജില്ലകളില് മോട്ടോര് സൈക്കിള് ബ്രിഗേഡ് പ്രവര്ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വര്ധിക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിരീക്ഷണം ലംഘിക്കുന്നവരെ കണ്ടെത്താന് ജില്ലകളില് മോട്ടോര് സൈക്കിള് ബ്രിഗേഡ് പ്രവര്ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിരീക്ഷണത്തില് കഴിയുന്നവരുടെ വീടുകള്ക്ക് സമീപം പോലിസ് ഉദ്യോഗസ്ഥര് ബൈക്കുകളില് പട്രോളിംഗ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങള് അന്വേഷിക്കുകയും ചെയ്യും. വീടുകളിലെ നിരീക്ഷണം ലംഘിച്ച 65 പേര്ക്കെതിരേ സംസ്ഥാനത്ത് കേസെടുത്തു. തിരുവനന്തപുരത്ത് 53, കാസര്കോട് 11, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് കേസെടുത്തത്.
ശനിയാഴിചകളില് സര്ക്കാര് ഓഫിസുകള്ക്ക് നല്കിയ അവധി തുടരണോയെന്ന് ആലോചിക്കും. ഇന്ന് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ചത്തെ സമ്പൂര്ണ ലോക്ക്ഡൗണ് തുടരും. അതിര്ത്തിയിലും ചെക്ക്പോസ്റ്റുകളിലും പരിശോധന കര്ശനമാക്കാന് അധിക പോലിസിനെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
RELATED STORIES
ആവിക്കല് മലിനജല പ്ലാന്റ്: മരിച്ചാലും സമരമെന്ന് നാട്ടുകാര്
2 July 2022 1:38 PM GMTലൈഫ് മിഷൻ ഫണ്ടില്ല; ഇടുക്കിയിൽ ആദിവാസികളുടെ ആയിരത്തിലധികം വീടുകളുടെ...
2 July 2022 1:30 PM GMTപൊഴുതന കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ
2 July 2022 1:15 PM GMTജോസ് സാര്...ഞങ്ങള് നന്ദി കെട്ടവരാണ്... ക്ഷമിക്കുക.
2 July 2022 1:10 PM GMT'ധീരജിനെ എസ്എഫ്ഐക്കാര് കൊന്നത് തന്നെ'; പറഞ്ഞതില് മാറ്റമില്ലെന്ന്...
2 July 2022 1:10 PM GMTപിജി ഡിപ്ലോമ കോഴ്സ്: 2022-23 ബാച്ച് പ്രവേശനത്തിന് അപേക്ഷിക്കാം
2 July 2022 12:50 PM GMT