Latest News

ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല;ഹിജാബ് നിരോധനത്തെക്കുറിച്ചുള്ള യുഎസ് പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ സ്ഥാപിത ലക്ഷ്യത്തോടെയുള്ള അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു

ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല;ഹിജാബ് നിരോധനത്തെക്കുറിച്ചുള്ള യുഎസ് പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി
X

ന്യൂഡല്‍ഹി:ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച രാജ്യങ്ങളെ തള്ളി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ സ്ഥാപിത ലക്ഷ്യത്തോടെയുള്ള അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇന്ത്യയെ നന്നായി അറിയുന്നവര്‍ക്ക് യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കുമെന്ന് അരിന്ദം ബാഗ്ചി പറഞ്ഞു.'കര്‍ണ്ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണരീതി സംബന്ധിച്ച വിഷയം കര്‍ണാടക ഹൈക്കോടതിയുടെ പരിശോധനയിലാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് നമ്മുടെ ഭരണഘടനാ ചട്ടക്കൂടുകളും സംവിധാനങ്ങളുമുണ്ട്.ഈ വിഷയങ്ങള്‍ രാഷ്ട്രീയ നേതൃത്വം പരിശോധിക്കുകയും,പരിഹരിക്കുകയും ചെയ്യും,' ബാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു.കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡിനെക്കുറിച്ച് ചില രാജ്യങ്ങള്‍ നടത്തുന്ന അഭിപ്രായങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് ബാഗ്ചിയുടെ പ്രതികരണം.സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അംബാസഡറായ റഷാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തിരുന്നു.

ഹിജാബ് ധരിച്ച് ക്ലാസിലെത്തിയ ഉഡുപ്പിയിലെ സര്‍ക്കാര്‍ പിയു യൂണിവേഴ്‌സിറ്റി കോളജിലെ ഏതാനും വിദ്യാര്‍ത്ഥികളെ ക്യാമ്പസ് വിടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതോടെയായിരുന്നു കര്‍ണാടകയില്‍ ഹിജാബ് വിവാദം ആരംഭിച്ചത്.

Next Story

RELATED STORIES

Share it