Latest News

യുപിയില്‍ മകന്റെ അറസ്റ്റ് ചോദ്യംചെയ്ത മാതാവിനെ വെടിവെച്ച് കൊന്ന സംഭവം: താനൂരില്‍ എന്‍ഡബ് ളിയുഎഫ് പെണ്‍പ്രതിഷേധം സംഘടിപ്പിച്ചു

യുപിയില്‍ മകന്റെ അറസ്റ്റ് ചോദ്യംചെയ്ത മാതാവിനെ  വെടിവെച്ച് കൊന്ന സംഭവം: താനൂരില്‍ എന്‍ഡബ് ളിയുഎഫ് പെണ്‍പ്രതിഷേധം സംഘടിപ്പിച്ചു
X

താനൂര്‍: യുപിയില്‍ മകന്റെ അറസ്റ്റ് ചോദ്യം ചെയ്ത യുവതിയെ വെടിവെച്ച് കൊന്ന യുപി പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് നാഷണല്‍ വിമന്‍സ് ഫ്രണ്ട്(എന്‍ ഡബ് ളിയുഎഫ് )താനൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെണ്‍പ്രതിഷേധം സംഘടിപ്പിച്ചു. പശു ഭീകരതയുടെ പേരില്‍ മുസ് ലിം യുവതിയെ വെടിവെച്ച് കൊന്ന പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കുക, മനുഷ്യ ജീവനെടുക്കുന്ന പശു രാഷ്ട്രീയം അവസാനിപ്പിക്കുക, ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുക, ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഐക്യപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എന്‍ഡബ് ളിയുഎഫിന്റെ നേതൃത്വത്തില്‍ വനിതകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

താനൂര്‍ ബസ്റ്റാന്റ് പരിസരത്ത് നിന്നും തുടങ്ങിയ പ്രകടനം നഗരംചുറ്റി താനൂര്‍ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം അസ്മ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ ഭാരവാഹികളായ കെ റംസിയ, ലൈല അഷ്‌റഫ്, റഹിയാനത്ത് റഹീം റസീന റഷീദ്, എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it