Latest News

പാലക്കാട്ട് പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏല്‍പ്പിച്ച് മാതാവ് കടന്നുകളഞ്ഞു

രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വില്‍പനക്കാരിക്ക് നല്‍കിയാണ് മാതാവ് കടന്നു കളഞ്ഞത്.

പാലക്കാട്ട് പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏല്‍പ്പിച്ച് മാതാവ് കടന്നുകളഞ്ഞു
X

പാലക്കാട്: പാലക്കാട് കൂട്ടുപാതയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു. രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വില്‍പനക്കാരിക്ക് നല്‍കിയാണ് മാതാവ് കടന്നു കളഞ്ഞത്. കുഞ്ഞിനെ പോലിസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അസം സ്വദേശികളുടേതാണ് കുഞ്ഞെന്നാണ് വിവരം. പിതാവ് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് നല്‍കി മാതാവ് കടന്നുകളഞ്ഞത്. ഇവരെ കണ്ടെത്താനായിട്ടില്ല.

Next Story

RELATED STORIES

Share it