Latest News

കാനഡയില്‍ വിസ നിയമങ്ങള്‍ ലംഘിച്ച് താമസിക്കുന്ന വിദ്യാര്‍ഥികളില്‍ കൂടുതലും ഇന്ത്യക്കാര്‍, റിപോര്‍ട്ട്‌

കാനഡയില്‍ വിസ നിയമങ്ങള്‍ ലംഘിച്ച് താമസിക്കുന്ന വിദ്യാര്‍ഥികളില്‍ കൂടുതലും ഇന്ത്യക്കാര്‍, റിപോര്‍ട്ട്‌
X

ഒട്ടാവ: കാനഡയില്‍ വിസ നിയമങ്ങള്‍ ലംഘിച്ച് താമസിക്കുന്നത് നിരവധി വിദ്യാര്‍ഥികളെന്ന് റിപോര്‍ട്ട്. 47,000 വിദേശ വിദ്യാര്‍ഥികള്‍ വിസ നിയമങ്ങള്‍ ലംഘിച്ച് താമസിക്കുന്നുണ്ടെന്നാണ് ഐആര്‍സിസി (ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ) പ്രതിനിധി ഐഷ സഫര്‍ വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നുള്ളവരാണ് ഇങ്ങനെ താമസിക്കുന്നവരെന്നും റിപോര്‍ട്ടില്‍ പറയുന്നു.

വിസാ നിബന്ധനകള്‍ ലംഘിച്ച് കൃത്യമായി 47,175 പേരാണ് കാനഡയില്‍ താമസിക്കുന്നതെന്നും അവര്‍ നിയമലംഘകരാണോ എന്ന് നേരിട്ട് പരിശോധിച്ച് നിര്‍ണ്ണയിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. കാനഡയില്‍ പഠനത്തിനുള്ള വിസയിലൂടെ എത്തിയ വിദ്യാര്‍ഥികള്‍ അനധികൃതമായി താമസിക്കുന്നത് തിരിച്ചറിയുന്നത് അതത് സ്ഥാപനങ്ങള്‍ നല്‍കുന്ന വിവരങ്ങളിലൂടെയാണ്. കാനഡയിലെ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങള്‍ അക്കാര്യം ഐആര്‍സിസിക്ക് റിപോര്‍ട്ട് ചെയ്യും. ഇത്തരത്തില്‍ ലഭിച്ച കണക്കുകളാണ് ഇവര്‍ വെളിപ്പെടുത്തിയത്.

'എത്ര വിദ്യാര്‍ഥികള്‍ വിസ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് കൃത്യമായ കണക്കുണ്ടാക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. നിയമലംഘകരായ വിസ ഉടമകളെ കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്യുന്നത് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ ഉത്തരവാദിത്തമാണ്' സഫര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it