Latest News

ഗ്രീസില്‍ സര്‍വകലാശാലകളില്‍ നിന്ന് മൂന്നു ലക്ഷത്തിലധികം വിദ്യാര്‍ഥികളെ പുറത്താക്കി

ഗ്രീസില്‍ സര്‍വകലാശാലകളില്‍ നിന്ന് മൂന്നു ലക്ഷത്തിലധികം വിദ്യാര്‍ഥികളെ പുറത്താക്കി
X

ഏഥന്‍സ്: പഠനം പൂര്‍ത്തിയാക്കാതെ വര്‍ഷങ്ങളായി സര്‍വകലാശാലാ പട്ടികയില്‍ തുടരുന്ന മൂന്നു ലക്ഷത്തിലധികം വിദ്യാര്‍ഥികളെ ഗ്രീസ് ഔദ്യോഗികമായി പുറത്താക്കി. ദീര്‍ഘകാലമായി അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത 3,08,605 വിദ്യാര്‍ഥികളെയാണ് എന്റോള്‍മെന്റ് പട്ടികയില്‍ നിന്ന് നീക്കം ചെയ്തതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ നടപടിയോടെ രാജ്യത്തെ ഔദ്യോഗിക വിദ്യാര്‍ഥി സംഖ്യയില്‍ ഏകദേശം പകുതിയോളം കുറവുണ്ടായിട്ടുണ്ട്. 2017നു മുന്‍പ് സര്‍വകലാശാലകളില്‍ പ്രവേശനം നേടിയെങ്കിലും നിശ്ചിത കാലപരിധിക്കുള്ളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരെയാണ് നടപടി ബാധിച്ചത്.

സര്‍വകലാശാലകളില്‍ ദീര്‍ഘകാല എന്റോള്‍മെന്റ് അനുവദിക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള രീതിയെ പുതിയ നിയമനിര്‍മ്മാണത്തിലൂടെ ഗ്രീസ് സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. ജോലി ആവശ്യങ്ങള്‍ക്കായോ മറ്റു വ്യക്തിഗത കാരണങ്ങളാലോ പഠനത്തില്‍ ദീര്‍ഘ ഇടവേളകള്‍ എടുക്കുന്നവര്‍ക്കും ആജീവനാന്ത പഠനത്തിനുമായി ഈ സംവിധാനം മുന്‍കാലത്ത് ഉപയോഗത്തിലുണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്തെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. അതേസമയം, കഴിഞ്ഞ പതിറ്റാണ്ടിലുണ്ടായ ഗുരുതര സാമ്പത്തിക പ്രതിസന്ധി മൂലം പഠനം തടസപ്പെട്ടവരുടെ അവസ്ഥ പരിഗണിക്കപ്പെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

Next Story

RELATED STORIES

Share it