Latest News

കടകള്‍ ആഴ്ചയില്‍ ആറു ദിവസവും തുറന്നേക്കും; ശനിയാഴ്ചകളിലെ ലോക് ഡൗണ്‍ ഒഴിവാക്കും; പ്രഖ്യാപനം നാളെ നിയമസഭയില്‍

കടകള്‍ ആഴ്ചയില്‍ ആറു ദിവസവും തുറന്നേക്കും; ശനിയാഴ്ചകളിലെ ലോക് ഡൗണ്‍ ഒഴിവാക്കും; പ്രഖ്യാപനം നാളെ നിയമസഭയില്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരും. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നാളെ നിയമസഭയില്‍ മുഖ്യമന്ത്രി നടത്തും. കടകള്‍ എല്ലാ ദിവസവും തുറക്കാനാണ് സാധ്യത. ഓണം കൂടി മുന്നില്‍ കണ്ട് ആഴ്ചയില്‍ ആറു ദിവസവും നിശ്ചിത സമയം തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം.

ശനിയാഴ്ചകളില്‍ ലോക് ഡൗണ്‍ ഉണ്ടാകില്ല. ഞായറാഴ്ച നിയന്ത്രണം തുടരും. രോഗികള്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനസംഖ്യയുടെ ഒരു ശതമാനം കടന്നാല്‍ കടുത്ത നിയന്ത്രണമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തില്‍ തീരുമാനം.

എന്നാല്‍, ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം നാളെ മുഖ്യമന്ത്രി സഭയില്‍ മത്രമേ പ്രഖ്യാപിക്കൂ.

Next Story

RELATED STORIES

Share it