Latest News

തങ്കം ആശുപത്രിയിലെ തുടര്‍മരണങ്ങള്‍: ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസടുക്കണം; വിമന്‍ഇന്ത്യ മൂവ്‌മെന്റ്

തങ്കം ആശുപത്രിയിലെ തുടര്‍മരണങ്ങള്‍: ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസടുക്കണം; വിമന്‍ഇന്ത്യ മൂവ്‌മെന്റ്
X

പാലക്കാട്: യാക്കരയിലെ തങ്കം ആശുപത്രിയില്‍ പ്രസവസംബന്ധമായി ചികിത്സയിലായിരുന്ന അമ്മയും നവജാത ശിശുവും ചികിത്സക്കായെത്തിയ മറ്റൊരു യുവതിയും മരണമടഞ്ഞ സംഭവത്തില്‍ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസടുക്കണമെണ് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

മരണപ്പെട്ട ഐശ്വര്യയുടെ കുടുബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. ഐശ്വര്യയുടെ മാതാപിതാക്കളെയും ഭര്‍തൃഗൃഹത്തിലും സന്ദര്‍ശനംനടത്തി.

അതേ ആശുപത്രിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും വിമന്‍ഇന്ത്യ മൂവ്‌മെന്റ് ആവശ്യപ്പെട്ടു. വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാനസമതി അംഗങ്ങളായ ബാബിയ ടീച്ചര്‍, സുലൈഖ, പാലക്കാട് ജില്ലാ പ്രസിഡന്റ് അഷിത, ജില്ലാ കമ്മറ്റി അംഗം ലൈല തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തിയത്.

Next Story

RELATED STORIES

Share it