Latest News

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍; പട്ടിക പുറത്തിറക്കി

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍; പട്ടിക പുറത്തിറക്കി
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ഉത്തരവിറക്കി. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2,6,7,8,11,17,19,21 വാര്‍ഡുകള്‍, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ 17,8,9 വാര്‍ഡുകള്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 3 ലെ കല്ലോട് അങ്കണവാടി നാഗത്ത് ഭാഗങ്ങള്‍, കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18, വാര്‍ഡ് 3 ചാലിയം അങ്ങാടി, കണ്ട്‌റംപള്ളി മന്‍ഞ്ചിങ്ങല്‍ റോഡ്, വാര്‍ഡ് 8ലെ എടക്കഴിക്കടവ് റോഡ്പഴയ ബാങ്ക്ഫറോക്ക് കടലുണ്ടി റോഡ്, വാര്‍ഡ് 21 ലെ പിഡബ്ല്യുഡി റോഡ്‌പൊന്നേരമ്പത്ത് അമ്പലംകോളനി റോഡ് ക്രസന്റ് സ്‌കൂള്‍, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12ലെ സൗത്ത് ഓരോട്ടുകുനി റോഡ് ഈസ്റ്റ്ചാലില്‍ പാഠം റോഡ് നോര്‍ത്ത്‌ചെലിയ റോഡ് വെസ്റ്റ്കനാല്‍ റോഡ്, കുന്നമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8ലെ കിഴക്കേമുനംമ്പാറ, പെയിലിങ്ങല്‍,പുത്തന്‍വീട് പ്രദേശങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.

ജില്ലയിലെ മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും കോവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായി സമൂഹത്തിലെ നിരവധി ആളുകള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ഈ വ്യക്തികളുമായി സമ്പര്‍ക്കത്തിലുണ്ടയിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടുന്നത് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് നിയന്ത്രണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it