Latest News

മോന്‍സന്റെ ചികില്‍സ: കെ സുധാകരന് ശാസ്ത്ര ബോധത്തിന്റെ കുറവെന്ന് എ വിജയരാഘവന്‍

മോന്‍സന്റെ ചികില്‍സ: കെ സുധാകരന് ശാസ്ത്ര ബോധത്തിന്റെ കുറവെന്ന് എ വിജയരാഘവന്‍
X

തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്റെ ചികിത്സക്ക് പോയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ശാസ്ത്രബോധത്തിന്റെ കുറവായിരിക്കുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട്് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

കേസില്‍ നല്ലരീതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിജയരാഘവന്‍ കൂട്ടിചേര്‍ത്തു. സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെകുറിച്ച് തനിക്ക് അറിയില്ല. അത് കനയ്യകുമാറിനോട് തന്നെ ചോദിക്കണമെന്നായിരുന്നു വിജയരാഘവന്‍ ഇക്കാര്യത്തില്‍ വിശദീകരിച്ചത്.

Next Story

RELATED STORIES

Share it