കുരങ്ങുപനി: ബല്‍ജിയത്തില്‍ രോഗികള്‍ക്ക് 21 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍

ആന്റര്‍പ്: കുരങ്ങുപനി പിടിപെടുന്നവര്‍ 21 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ബല്‍ജിയം സര്‍ക്കാര്‍. കുരങ്ങുപനിക്ക് ക്വാറന്റീന്‍ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് ബല്‍ജിയം.
യുകെയില്‍ കുരങ്ങുപനി വ്യാപകമായതിനെത്തുടര്‍ന്നാണ് രോഗികള്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടത്.
ലോകത്ത് 14 രാജ്യങ്ങളിലാണ് ഇതുവരെ കുരങ്ങുപനി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ ഭൂരിഭാഗവും യൂറോപ്പിലാണ്.
രോഗബാധിതര്‍ ഇപ്പോള്‍ മൂന്നാഴ്ചത്തേക്ക് വീടുകളില്‍ ക്വാറന്റീനില്‍ കഴിയുകയാണ് വേണ്ടത്. ബെല്‍ജിയത്തില്‍ ഇതുവരെ 3 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആന്റര്‍പ്പിലാണ് ആദ്യ കുരങ്ങുപനി ബാധ റിപോര്‍ട്ട് ചെയ്തത്.
യുകെയില്‍ രോഗബാധ വര്‍ധിക്കുകയാണെന്നും അതിന്റെ വ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ നീക്കം നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്സ് എഫ്സിയില്
26 Jun 2022 12:07 PM GMTഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്ബി മാനേജര് സ്ഥാനം രാജിവച്ച് വെയ്ന് റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള് ആഘോഷം സ്പെയിനിലെ ദ്വീപില്
24 Jun 2022 3:54 PM GMT35ന്റെ നിറവില് ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT