Latest News

ഭീതി കാരണം മോദി സര്‍ക്കാര്‍ യുവജനങ്ങളെ വേട്ടയാടുന്നു: സിപിഎം

ഭീതി കാരണം മോദി സര്‍ക്കാര്‍ യുവജനങ്ങളെ വേട്ടയാടുന്നു: സിപിഎം
X

തിരുവനന്തപുരം: ഭീതി കാരണം മോദി സര്‍ക്കാര്‍ യുവജനങ്ങളെ വേട്ടയാടുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ബെംഗളൂരുവിലെ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലിസിന്റെ നടപടി അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണ്. കര്‍ഷക സമരത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തില്‍ 'ടൂള്‍ കിറ്റ്'(ഡിജിറ്റല്‍ ലഘുലേഖ) ഫോര്‍വേഡ് ചെയ്‌തെന്നാരോപിച്ചാണ് 22കാരിക്കെതിരേ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചനാ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. ദിഷ രവിക്കെതിരേ ചുമത്തിയ കേസ് പിന്‍വലിച്ച് ഉടന്‍ വിട്ടയക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

Modi govt hunts youth out of fear: CPM

Next Story

RELATED STORIES

Share it