Latest News

കണ്ണൂര്‍ ജില്ലയില്‍ ജൂണ്‍ 23ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂര്‍ ജില്ലയില്‍ ജൂണ്‍ 23ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
X

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ജൂണ്‍ 23ന് മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.

പരിശോധനാകേന്ദ്രങ്ങള്‍

നജാത്തുല്‍ എല്‍ പി സ്‌കൂള്‍ പാനൂര്‍, അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, കണ്ണവം യു പി സ്‌കൂള്‍, മണക്കടവ് ശ്രീപുരം സ്‌കൂള്‍ എന്നിവിങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെ, കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, ഗവ. സ്‌കൂള്‍ മയ്യില്‍, ചെങ്ങളായി പ്രാഥമികാരോഗ്യകേന്ദ്രം രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെ, മുറിയത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി, അട്ടഞ്ചേരി വയോജന വിശ്രമ കേന്ദ്രം, കണ്ടക്കൈ കൃഷ്ണപ്പിള്ള വായനശാല, മുയ്യം എ യു പി സ്‌കൂള്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it