Latest News

കോട്ടയം കോഴിച്ചന്തയില്‍ പട്ടാപ്പകല്‍ മൊബൈല്‍ ഫോണ്‍ മോഷണം; സിസിടിവി ദൃശ്യം പുറത്ത്

കോട്ടയം കോഴിച്ചന്തയില്‍ പട്ടാപ്പകല്‍ മൊബൈല്‍ ഫോണ്‍ മോഷണം; സിസിടിവി ദൃശ്യം പുറത്ത്
X

കോട്ടയം: കോട്ടയം കോഴിച്ചന്തയിലെ പച്ചക്കറി ഹോള്‍സെയില്‍ കടക്കു സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷണം പോയി. ജീന്‍സ് പാന്റും ഷര്‍ട്ടും ധരിച്ച, ബാഗുമായെത്തിയ ആളാണ് മൊബൈല്‍ ഫോണ്‍ ഓട്ടോയില്‍ നിന്നും കവര്‍ന്നത്.

ഇയാള്‍ ഓട്ടോയില്‍ നിന്നും ഫോണ്‍ എടുത്ത് പാന്റിന്റെ പോക്കറ്റില്‍ ഇടുന്നത് സമീപത്തെ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്കുശേഷമാണ് സംഭവം.

കുമ്മനം അറുപറ പ്രദേശത്തെ പതിനൊന്നില്‍ മുഹമ്മദ് ഉനൈസിന്റെ വിവൊ വി 9 മൊബൈല്‍ ഫോണാണ് മോഷണം പോയത്. മൊബൈല്‍ ഫോണ്‍ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം കോട്ടയം വെസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ രാവിലെത്തന്നെ പരാതി നല്‍കി.

Next Story

RELATED STORIES

Share it