Latest News

ഗാലറിയില്‍ നിന്നുവീണ് എംഎല്‍എ ഉമ തോമസിന് പരിക്കേറ്റ സംഭവം; കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ഗാലറിയില്‍ നിന്നുവീണ് എംഎല്‍എ ഉമ തോമസിന് പരിക്കേറ്റ സംഭവം; കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
X

കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു.മൃദംഗ വിഷന്റെ ഉടമ നിഘോഷ് കുമാര്‍, സ്ഥാപനത്തിന്റെ സിഇഒ ഷമീര്‍, ഓസ്‌കാര്‍ ഇവന്റ്സിന്റെ ഉടമകളായ ജിനീഷ് പി എസ്, കൃഷ്ണകുമാര്‍ എം ഡി, സ്റ്റേജ് കോണ്‍ട്രാക്ടര്‍ ബെന്നി എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മൃദംഗ വിഷനും ഓസ്‌കാര്‍ ഇവന്റ്സും ചേര്‍ന്നാണ് നൃത്ത പരിപാടി സംഘടിപ്പിച്ചത്. എംഎല്‍എ വേദിയില്‍ നിന്ന് വീണിട്ടും നൃത്ത പരിപാടി നിര്‍ത്തിവയ്ക്കാത്തതിന് സംഘാടകരെ കേരള ഹൈക്കോടതി വിമര്‍ശിച്ചു.

2025 ഓഗസ്റ്റ് 27 ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-9 ന് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള നിയമസഭയില്‍ ഉമ തോമസിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.മുഖ്യമന്ത്രിയുടെ മറുപടി പ്രകാരം, പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 110 3(5) പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ശ്രമിച്ചതിന് കേസെടുത്തിട്ടുണ്ട്.

2024 ഡിസംബര്‍ 29 നാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ 15 അടി ഉയരമുള്ള ഗാലറിയില്‍ നിന്ന് ഉമാതോമസ് വീണത്. എംഎല്‍എയുടെ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തെത്തുടര്‍ന്ന് ഉമ തോമസ് 46 ദിവസത്തേക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

അന്വേഷണത്തില്‍ പരിപാടിയുടെ സംഘാടകരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ വ്യക്തമായതായി അന്വേഷണ സംഘത്തിലെ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.'സ്റ്റേഡിയം കൈകാര്യം ചെയ്യുന്ന ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ) പരിപാടി നടത്താന്‍ അനുമതി നല്‍കിയിരുന്നെങ്കിലും, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സംഘാടകര്‍ വിഐപികള്‍ക്കായി താല്‍ക്കാലിക ഗാലറി നിര്‍മ്മിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്,' ഉദ്യോഗസ്ഥന്‍ പറഞ്ഞു .

Next Story

RELATED STORIES

Share it